പാകിസ്ഥാൻ ഭയക്കേണ്ടത് കോഹ്ലിയെയല്ല : മുന്നറിയിപ്പ് നൽകി മുൻ താരം

ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ എല്ലാവരും ഇത്തവണ കിരീടം നേടുമെന്ന് വിശ്വസിക്കുന്ന ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. വളരെ ശക്തമായ ടീമുമായി ടി :20 ലോകകപ്പ് കളികാനെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സ്‌ക്വാഡിൽ യുവ താരങ്ങൾക്ക് ഒപ്പം രോഹിത് ശർമ്മ, അശ്വിൻ അടക്കം ചില സീനിയർ താരങ്ങളും സ്ഥാനം നേടി. ഒപ്പം സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ മുൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി മെന്റർ റോളിൽ എത്തുന്നതും ടീം ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുന്നു

എന്നാൽ ലോകകപ്പ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ തന്നെ ടീമാണ്. ഇന്ത്യയും പാകിസ്ഥാനും ഒരിക്കൽ കൂടി വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് എല്ലാവരും ഇപ്പോൾ ഉറച്ച് വിശ്വസിക്കുന്നത്.കൂടാതെ ഈ ഒരു നിർണായക പോരാട്ടത്തിൽ ആരാകും ജയം സ്വന്തമാക്കുകയെന്നുള്ള പ്രവചനം മുൻ താരങ്ങൾ അടക്കം ഇതിനകം തന്നെ വിശദമാക്കി കഴിഞ്ഞു.അതേസമയം ഏത് ഇന്ത്യൻ താരത്തെ പാകിസ്ഥാൻ ടീം ഏറ്റവും അധികം ഭയാക്കണമെന്ന് തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം മുദസ്സർ നാസർ. ഇന്ത്യ ശക്തരായ ടീമാണ് എങ്കിൽ പോലും പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാൻ ഇന്ത്യക്ക് അത്ര എളുപ്പം കഴിയില്ലയെന്നാണ് മുൻ പാകിസ്ഥാൻ താത്തിന്റെ അഭിപ്രായം.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശക്തി നമുക്ക് എല്ലാം അറിയാം. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം സമസ്‌ത മേഖലകളിലും ടീം ഇന്ത്യ മുൻപിലാണ്. മുൻപ് ഇരു ക്രിക്കറ്റ് ടീമുകളും കളിച്ച ലോകകപ്പ് മത്സരങ്ങൾ പരിശോധിച്ചാൽ ഇന്ത്യക്ക് തന്നെയാണ് മുൻ‌തൂക്കം എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയുമെങ്കിലും പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച കാര്യം നമ്മൾ മറക്കരുത്.ലോകത്തെ ഏത് ബൗളിംഗ് നിരക്കും മുകളിൽ വൻ അധിപത്യം നേടുവാൻ ശക്തമായ ഇന്ത്യൻ ബാറ്റിങ് പടക്ക് സാധിക്കും. “മുദസ്സർ നാസർ മുന്നറിയിപ്പ് നൽകി

അതേസമയം വരാനിരിക്കുന്ന പ്രധാന ഇന്ത്യ :പാകിസ്ഥാൻ മത്സരത്തിൽ വിരാട് കോഹ്ലിക്ക് പുറമേ പാക് ബൗളർമാരെല്ലാം ഏറെ ശ്രദ്ധിക്കേണ്ടത് മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനെയാണെന്നും മുൻ പാക് താരം ചൂണ്ടികാട്ടുന്നുണ്ട്.”ഇന്ത്യൻ ടീം ബാറ്റിങ് നിരയിൽ വിരാട് കോഹ്ലിക്ക് പുറമേ പാകിസ്ഥാൻ ബൗളർമാരെ ഏറെ ബുദ്ധിമുട്ടിക്കുക രോഹിത്താവും. ഏത് പിച്ചിലും അനായാസം റൺസ് നേടാൻ രോഹിത്തിന് സാധിക്കും ” അദ്ദേഹം വാചാലനായി