കോഹ്ലി നിരാശപ്പെടുത്തുമ്പോള്‍ അവന്‍ രക്ഷകനായി അവതരിക്കും. ടീമിലെ സൂപ്പര്‍മാന്‍ ഇവന്‍.

Ajinkhya Rahane

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രക്ഷകന്‍റെ വേഷമാണ് അജിങ്ക്യ രഹാനക്കുള്ളത്. എപ്പോഴെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞാല്‍ രക്ഷകനായി അവന്‍ അവതരിക്കും. വീരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ നായകനായി ഓസ്ട്രേലിയക്കെതിരെ വമ്പന്‍ വിജയം നേടിയാണ് രഹാനയുടെ നേതൃത്വത്തില്‍ ഇന്ത്യ മടങ്ങിയത്.

വിദേശ രാജ്യങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അജിങ്ക്യ രഹാന പുറത്തെടുക്കുന്നത്. 2014 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനം ഏറെ ശ്രദ്ധേയമാണ്. നാട്ടിലേക്കാള്‍ കൂടുതല്‍ പ്രകടനം ഓവര്‍സീസ് രാജ്യങ്ങളില്‍ നടത്തുന്ന ചുരക്കം ചില താരങ്ങളെയുള്ളു. അതില്‍ ഒരാളാണ് അജിങ്ക്യ രഹാന. നാട്ടില്‍ 4 സെഞ്ചുറിയുള്ള രഹാനയുടെ ഓവര്‍സീസ് സെഞ്ചുറികള്‍ എട്ടണമാണ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ട് പരമ്പരയും വരാനിരിക്കെ ഇന്ത്യയുടെ ആശ്രയമാണ് രഹാന. എന്നാല്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മോശം ഫോമിനെ തുടര്‍ന്നു രഹാനയെ ടീമില്‍ നിന്നും പുറത്താക്കാനുള്ള മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താരത്തിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. അവന്‍ ഒരു സാധാരണ കളിക്കാരനേക്കാള്‍ മുകളിലാണ് എന്നാണ് മുന്‍ ചീഫ് സെലക്ടറുടെ അഭിപ്രായം.

Read Also -  യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.
Rahane and Virat Kohli

” ഒരുപാട് ഉയര്‍ച്ചുകളിലൂടെയും താഴ്ച്ചകളിലൂടെയും അവന്‍ കടന്നുപോയിട്ടുണ്ട്. പക്ഷേ ടീം എപ്പോഴെങ്കിലും അപകടത്തിലായാല്‍, സാഹചര്യത്തിനൊത്ത് അവന്‍ ഉയരും. അവന്‍ അതിനുള്ള കഴിവുണ്ട്. ഗ്രാഫ് ഉയര്‍ച്ചയും താഴ്ച്ചയുമുള്ളതാണ്. പക്ഷേ ടീം മാനേജ്മെന്‍റ് കടുത്ത നിലപാടുകള്‍ എടുക്കില്ലാ എന്ന് ഞാന്‍ കാണുന്നു ” എംഎസ്കെ പ്രസാദ് പറഞ്ഞു.

” അവന്‍ ശക്തമായി തിരിച്ചെത്തും. അവന്‍ ഒരു ടീം മാനും, എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എപ്പോഴെങ്കിലും വീരാട് കോഹ്ലി വലിയ ഇന്നിംഗ്സ് കളിക്കാതിരുന്നപ്പോള്‍ ഇവനാണ് മുന്നിട്ട് നിന്നത്. സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു ക്യാപ്റ്റനായും, താരമായും ഓസ്ട്രേലിയയില്‍ കളിച്ചത് ആരും മറക്കരുത് ” പ്രസാദ് കൂട്ടിചേര്‍ത്തു.

Scroll to Top