ഓരോ മത്സരത്തിലും ഓരോ ഹീറോകൾ :ഇത് ചെന്നൈ സൂപ്പർ കിങ്‌സ് മാസ്സ് എൻട്രി

IMG 20211001 092346 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ എല്ലാം ഹേറ്റേഴ്‌സിനുമുള്ള മറുപടി നൽകിയാണ് പ്ലേഓഫിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് രാജകീയമായി പ്രവേശിച്ചത്. ഐപിൽ പതിനാലാം സീസണിൽ മറ്റുള്ള ടീമുകൾ പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ വളരെ അധികം കഷ്ടപെടുമ്പോൾ സീസണിലെ ആദ്യം പ്ലേഓഫ്‌ പ്രവേശനം നടത്തുന്ന ടീമായി ധോണിയും സംഘവും മാറി. ഐപിൽ ചരിത്രത്തിൽ പതിനൊന്നാം തവണയാണ് ചെന്നൈ ടീം പ്ലേഓഫിലേക്ക് പ്രവേശനം നേടുന്നത്. ഇന്നലെ ഹൈദരാബാദിന് എതിരായ മത്സരത്തിൽ ആറ് വിക്കറ്റ് ജയം നേടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം പ്ലേഓഫ്‌ ഉറപ്പിച്ചത്. സീസണിലെ 11 കളികളിൽ ഒൻപതിലും ജയിക്കാൻ ധോണിക്കും ടീമിനും കഴിഞ്ഞപ്പോൾ മറ്റ് ഒരു പ്രതികാരവും നിർവഹിക്കാൻ കൂടി ചെന്നൈ ആരാധകർക്ക് സാധിച്ചു. രണ്ട് വർഷത്തെ വിലക്ക് ഒഴിച്ചാൽ കളിച്ച എല്ലാ സീസണിലും പ്ലേഓഫ്‌ യോഗ്യത നേടിയ ഏക ടീമായിരുന്ന ചെന്നൈക്ക് 2020ലെ ഐപിൽ സീസണിൽ കാലിടറിയത് ഏറെ ചർച്ചയായി മാറിയിരുന്നു. സീസണിന് മുൻപ് പല ക്രിക്കറ്റ്‌ നിരീക്ഷകരും മൂൻ താരങ്ങളും പ്ലേഓഫ്‌ സാധ്യത ഒരിക്കൽ പോലും കൽപ്പിക്കാതിരുന്ന ടീമാണ് ഇപ്പോൾ ആദ്യം പ്ലേഓഫ്‌ ഉറപ്പിച്ചത് എന്ന കാര്യം ശ്രദ്ധേയം.

അവസാന ഐപിൽ സീസണിൽ പ്ലേഓഫ്‌ കാണാതെ പുറത്തായ ചെന്നൈ ടീമിന്റെ ഈ വമ്പൻ തിരിച്ചുവരവിനുള്ള പ്രധാന കാരണം ടീമിന്റെ കൂട്ടായ മികവാണ്. സീസണിൽ ചെന്നൈ ജയിച്ച ഒൻപത് കളികളിൽ നിന്നായി ഏഴ് മാൻ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കിയ താരങ്ങളെ കാണുവാൻ സാധിക്കും. അതായത് ഓരോ മത്സരത്തിലും വ്യത്യസ്തരായ ഓരോ താരങ്ങൾ ജയത്തിലേക്കുള്ള നിർണായക വഴി ഒരുക്കുന്നു. കൂടാതെ ഈ സീസണിൽ പ്ലെയിങ് ഇലവനിൽ ഏറ്റവും കുറച്ച് മാറ്റങ്ങൾ വരുത്തിയ ഒരു ടീമാണ് ചെന്നൈ.താരങ്ങളെ വളരെ ഏറെ സപ്പോർട്ട് ചെയ്യുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റ് ശൈലി എല്ലാ ആരാധകരിൽ നിന്നും ഏറെ കയ്യടികൾ നേടാറുണ്ട്.രണ്ട് വർഷത്തെ വിലക്കിന് ശേഷം 2018ൽ കിരീടം നേടി മാസ്മരിക തിരിച്ചുവരവ് ഐപിഎല്ലിലേക്ക് നടത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം മറ്റൊരു ഐപിൽ കിരീടമാണ് ധോണിയുടെ കൂടി ക്യാപ്റ്റൻസിയിൽ പ്രതീക്ഷിക്കുന്നത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ഐപിൽ ചരിത്രത്തിൽ തന്നെ ആദ്യമായി ചെന്നൈ ടീം പ്ലേഓഫ്‌ കാണാതെ കഴിഞ്ഞ വർഷം പുറത്തായപ്പോൾ നായകൻ ധോണി പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി ആരാധകർ ഏറ്റെടുക്കുകയാണ്. ഞങ്ങൾ ഉറപ്പായും തിരികെ വരുമെന്ന് അന്ന് പറഞ്ഞ ധോണി ഇത്തവണ തന്റെ വാക്കുകൾ സത്യമാകുന്നതിലുള്ള വൻ സന്തോഷവും ഇന്നലത്തെ മത്സരത്തിന് ശേഷം വിശദമാക്കി.

“ഇത് വളരെയധികം അർത്ഥമാക്കുന്നു  കാരണം കഴിഞ്ഞ തവണ ഞങ്ങൾ ഏറെ ശക്തമായി അടുത്ത സീസണിൽ കൂടി തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞങ്ങൾ അതിന് എക്കാലവും പേരുകേട്ടവരാണ്.ആരാധകരെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല. അവർ ഞങ്ങൾക്ക് എല്ലാവർക്കും ഒപ്പം ടീമിനും എല്ലാത്തരം മോശം അവസ്ഥയിലും ഒപ്പം നിന്നവർ തന്നെയാണ്.അവരുടെ എല്ലാം വിശ്വാസം കൂടി തിരിച്ചുനൽകുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം “ധോണി മത്സരശേഷം വ്യക്തമാക്കി

Scroll to Top