മോട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റ് നാളെ തുടങ്ങും : 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലേക്ക് കുതിക്കാൻ രവിചന്ദ്രൻ അശ്വിൻ

Ravichandran Ashwin of India during day four of the second PayTM test match between India and England held at the Chidambaram Stadium in Chennai, Tamil Nadu, India on the 16th February 2021 Photo by Pankaj Nangia/ Sportzpics for BCCI

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേറെയിൽ തുടക്കമാകും .പുതുക്കിപ്പണിത മൊട്ടേറ സ്റ്റേഡിയത്തിൽ  നാളെ ഡേ :നൈറ്റ്‌ ടെസ്റ്റ് മത്സരം പിങ്ക് പന്തിലാണ് നടക്കുന്നത് . പരമ്പരയിലെ മുൻതുക്കം നിലനിർത്തുവാൻ ഇരു ടീമുകൾക്കും മൂന്നാം ടെസ്റ്റ് ഏറെ  നിർണായകമാണ് .
നാളത്തെ  ടെസ്റ്റ്  മത്സരത്തിൽ ഒരുപിടി നേട്ടങ്ങളും ഇന്ത്യൻ താരങ്ങൾ  സ്വപ്നം കാണുന്നുണ്ട് .

ഇംഗ്ലണ്ടിനെതിരായ മൂന്നാം  ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓഫ്‌  സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഇറങ്ങുക 400 വിക്കറ്റ് ക്ലബിലെത്തുക എന്ന അപൂർവ്വ  ലക്ഷ്യത്തോടെയാണ്  76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400  ടെസ്റ്റ് വിക്കറ്റ് ക്ലബിലെത്താം. 

മൊട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആറ് വിക്കറ്റ് കൂടി  വീഴ്‌ത്തിയാൽ അശ്വിന് ടെസ്റ്റിൽ 400  ഇരകളാകും . ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം  ഇതോടെ രവിചന്ദ്രൻ അശ്വിന് സ്വന്തമാവും. 72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ  ഇതിഹാസ സ്പിന്നർ  മുത്തയ്യ  മുരളീധരനാണ് പട്ടികയിൽ  ഒന്നാം സ്ഥാനത്ത്.  ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിക്കും ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്‌നുമാണ് നിലവിൽ രണ്ടാം സ്ഥാനത്തിൽ .

ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടത്തിലെത്തുന്ന  ചരിത്രത്തിലെ ആറാമത്തെ മാത്രം സ്‌പിന്നറാകാന്‍ കൂടിയാണ് അശ്വിന്‍ മൊട്ടേറയിൽ  ഒരുങ്ങുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും മാത്രമേ ഈ നേട്ടത്തില്‍ മുമ്പ് എത്തിയിട്ടുള്ളൂ .

അതേസമയം പരമ്പരയിൽ മിന്നും ഫോമിലാണ് താരം .പന്ത് കൊണ്ടും ബാറ്റിങ്ങിലും മിന്നും  പ്രകടനം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ കാഴ്ചവെച്ച അശ്വിൻ തന്നയായിരുന്നു മത്സരത്തിലെ  മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയത് .പതിവ് പോലെ മൂന്നാം ടെസ്റ്റിലും താരം ഇംഗ്ലണ്ട് ടീമിനെ ബൗളിങ്ങിൽ ചുരുട്ടിക്കെട്ടും എന്നാണ് വിരാട് കോഹ്‌ലിയും സംഘവും പ്രതീക്ഷിക്കുന്നത് .