❛മൂന്നാമതോ നാലാമതോ എന്നത് എനിക്ക് പ്രശ്നമല്ലാ❜ ഞാന്‍ ഇവിടെ ഉണ്ടാകും.

Moeen Ali of Chennai Super Kings celebrates after takes a wicket of Jhye Richardson of Punjab Kings during match 8 of the Vivo Indian Premier League 2021 between the Punjab Kings and the Chennai Super Kings held at the Wankhede Stadium Mumbai on the 16th April 2021. Photo by Rahul Gulati/ Sportzpics for IPL

2022 ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തില്‍ 4 താരങ്ങളെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ്ങ് ധോണി, മൊയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് മെഗാ ലേലത്തിനു മുന്നോടിയായി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.

നിരവധി ടി20 ലീഗുകളില്‍ മികച്ച പ്രകടനം തുടരുന്ന മൊയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത് ഒട്ടും അത്ഭുപ്പെടേണ്ട കാര്യമായിരുന്നില്ലാ. ഇപ്പോഴിതാ മൊയിന്‍ അലിയുടെ നിലനിര്‍ത്തുന്നതിനെ സംമ്പന്ധിച്ച കാര്യങ്ങള്‍ പറയുകയാണ് സിഎസ്കെ സിഈഓ കാശി വിശ്വനാഥന്‍.

” മറ്റൊരു ഫ്രാഞ്ചൈസിയെ പറ്റി ചിന്തിക്കുന്നില്ലാ. ഞാന്‍ മൂന്നാമതായോ നാലാമതായോ നിലനിര്‍ത്തിയാലും എനിക്ക് എനിക്ക് ഒരു പ്രശ്നമില്ലാ. ഞാന്‍ ഇവിടെ ഉണ്ടാകും ” എന്നാണ് മൊയിന്‍ അലി നിലനിര്‍ത്തുന്നതിനെ പറ്റി പറഞ്ഞത്. 8 കോടി രൂപക്ക് മൂന്നാമതായാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ ചെന്നൈ നിലനിര്‍ത്തിയത്. 2021 സീസണില്‍ 7 കോടി രൂപക്കാണ് ചെന്നൈ മൊയിന്‍ അലിയെ സ്വന്തമാക്കിയത്. ആ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി 357 റണ്‍സും 6 വിക്കറ്റുമാണ് താരം വീഴ്ത്തിയത്.

മൊയിന്‍ അലിയെ ടീമില്‍ എത്തിച്ചതിനെ പറ്റിയുള്ള വന്‍ വെളിപ്പെടുത്തലും കാശി വിശ്വനാഥന്‍ നടത്തി. ” മൊയിന്‍ അലി… ഞങ്ങള്‍ 2018 ലും അവനെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ കളി നടക്കുമ്പോള്‍ അവന്‍ ഒരു പ്രയോജനമുള്ള ഓള്‍റൗണ്ടര്‍ ആകും എന്ന് ഞങ്ങള്‍ എപ്പോഴും കരുതിയിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം മാത്രമാണ് ലഭിച്ചത്. ധോണിയുടെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. നിങ്ങള്‍ക്കറിയാം…ഒരു താരത്തില്‍ നിന്നും മികച്ചത് പുറത്തെടുക്കുന്ന ക്യാപ്റ്റനാണ്. മൊയിന്‍ അലിയും നന്നായി പ്രകടനം നടത്തിയതില്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഭാവിയിലും ഇതുപോലെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ” കാശി വിശ്വനാഥന്‍ പറഞ്ഞു.