വീണ്ടും കോഹ്ലിയെ വീഴ്ത്തി മൊയിൻ അലി :നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യൻ നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വളരെ ഏറെ ചർച്ചയാക്കി മാറ്റാറുള്ളത് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് ഫോമാണ്. കരിയറിലുടനീളം റെക്കോർഡ് സ്വന്തമാക്കുന്നതിൽ അതിയായ താല്പര്യം കാണിച്ചിട്ടുള്ള കോഹ്ലി ഇപ്പോൾ പക്ഷേ കടന്നുപോകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിലെ തന്നെ ഏറ്റവും മോശമായ കാലയളവിലൂടെയാണ്. വിരാട് കോഹ്ലി ഒരു സെഞ്ച്വറി നേടിയിട്ട് 2 വർഷത്തോളം ആയി. മൂന്ന് ഫോർമാറ്റിലും ഏറെ മികച്ച ബാറ്റിങ് സ്ഥിരത കാഴ്ചവെക്കാറുള്ള കോഹ്ലിക്ക് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പര സമ്മാനിക്കുന്നത് അത്ര നല്ല ഓർമകളല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നേട്ടം കൂടി ബൗളർമാർക്ക് നൽകുകയാണ് കോഹ്ലി ഇപ്പോൾ.താരം തുടർച്ചയായ മൂന്നാം 40 പ്ലസ് സ്കോർ അടിച്ചെടുത്തപ്പോൾ ഓവലിൽ ക്രിക്കറ്റ്‌ പ്രേമികൾ പലരും കോഹ്ലിയുടെ മറ്റൊരു സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നു.

85921885

എന്നാൽ മൊയിൻ അലിയുടെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായ താരം ഇംഗ്ലണ്ട് ഓഫ്‌ സ്പിന്നർക്ക്‌ മറ്റൊരു നേട്ടം കൂടി സമ്മാനിച്ചിരിക്കുകയാണ്. മുൻപും ഏകദിന, ടി :20 മത്സരങ്ങളിൽ അടക്കം വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ ചരിത്രമുള്ള മൊയിൻ അലിക്ക്‌ ഇത് അപൂർവ്വ നേട്ടമായി മാറി. 44 റൺസ് അടിച്ച വിരാട് കോഹ്ലിയെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വ നേട്ടം മൊയിൻ അലി കരസ്ഥമാക്കി. പത്താം തവണയാണ് കോഹ്ലി മൊയിൻ അലിക്ക് മുൻപിൽ വീഴുന്നത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ആറാം തവണയും. ഇതോടെ എലൈറ്റ് ക്ലബ്ബിൽ അലി സ്ഥാനം നേടി

images 2021 09 06T094602.259

കോഹ്ലിയുടെ വിക്കറ്റ് 10 തവണയായി വീഴ്ത്തിയ മൂന്നാം ബൗളറാണ് മൊയിൻ അലി. ജെയിംസ് അൻഡേഴ്സൺ, ടിം സൗത്തീ എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ഓവലിലെ വിക്കറ്റിന് പിന്നാലെ ഈ റെക്കോർഡിൽ ഒപ്പം എത്തുവാനും താരത്തിന് കഴിഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റിൽ കോഹ്ലിയെ ഏറ്റവും അധികം പുറത്താക്കിയ അപൂർവ്വ റെക്കോർഡ് ഓസ്ട്രേലിയൻ സ്പിന്നർ ലിയോണിനും ഇംഗ്ലണ്ട് സീനിയർ താരം ജെയിംസ് അൻഡേഴ്സനുമാണ്. ഇരുവരും ഏഴ് തവണ കോഹ്ലിയെ പുറത്താക്കി