പഴയ ടീമിനെതിരെ തകര്‍പ്പന്‍ പ്രകടനം ;രാജസ്ഥാനോട് ക്ഷമ ചോദിച്ച് മില്ലർ

ഇന്നലെയായിരുന്നു ഐപിഎൽ ക്വാളിഫയർ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഗുജറാത്ത് ഏഴ് വിക്കറ്റിന് വിജയിച്ചു. 38 പന്തിൽ 68 റൺസെടുത്ത ഡേവിഡ് മില്ലർ ആണ് ഗുജറാത്തിൻ്റെ വിജയശിൽപ്പി.

കഴിഞ്ഞ കുറച്ചു സീസണുകളിൽ വളരെ മോശം ഫോമിൽ ആയിരുന്നു മില്ലർ. തൻ്റെ പഴയ ഫോമിൻ്റെ നിഴൽ പോലും ആയിരുന്നില്ല. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന മില്ലർ ഇത്തവണ ഗുജറാത്തിൽ എത്തിയതോടെ തനി സ്വഭാവം പുറത്തെടുത്തു.

images 2022 05 25T143038.699


ഇപ്പോഴിതാ ഇന്നലത്തെ പ്രകടനത്തിനുശേഷം മില്ലർ ചെയ്ത ഒരു ട്വീറ്റ് ആണ് വൈറലായിരിക്കുന്നത്.”സോറി റോയൽസ് ഫാമിലി”ഇതായിരുന്നു മില്ലർ ട്വിറ്ററിൽ കുറിച്ചത്. തൻ്റെ പഴയ ടീമിനോട് ഉള്ള സ്നേഹം ആ വാക്കുകളിൽ ഉണ്ടായിരുന്നു. മില്ലറിൻ്റെ ട്വീറ്റിന് മറുപടിയുമായി രാജസ്ഥാനും എത്തി.

images 2022 05 25T143029.754

” വളരെ പതിയെ ബാറ്റിംഗ് തുടങ്ങിയ മില്ലർ പിന്നീട് താളം കണ്ടെത്തുകയായിരുന്നു. തൻ്റെ പഴയ പ്രതാപകാലം പോയിട്ടില്ല എന്ന് ഒരിക്കൽ കൂടി ആരാധകർക്ക് മുമ്പിൽ മില്ലർ തെളിയിച്ചു.