ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന മധ്യനിര ബാറ്റർമാർ. ദുബെ അടക്കം 3 പേർ ലിസ്റ്റിൽ.

rcb

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എല്ലായിപ്പോഴും ശക്തമായ മുൻനിരയുണ്ട് എന്നതാണ് റോയൽ ചലഞ്ചേഴ്സിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ ബോളിങ്ങിലും മധ്യനിര ബാറ്റിംഗിലും പരാജയപ്പെടുന്നത് ബാംഗ്ലൂരിനെ പിന്നോട്ടടിക്കുന്നുണ്ട്.

ബാംഗ്ലൂരിന് ഐപിഎല്ലിൽ കിരീടങ്ങൾ ലഭിക്കാത്തതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. അതിനാൽ തന്നെ ഇത്തവണത്തെ മെഗാ ലേലത്തിൽ തങ്ങളുടെ മധ്യനിര ശക്തമാക്കാനാവും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തയ്യാറാവുന്നത്. ഇത്തരത്തിൽ 2025 മെഗാലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കാൻ പോകുന്ന മധ്യനിര ബാറ്റർമാരെ പരിശോധിക്കാം.

1. ശിവം ദുബെ

ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ കഴിഞ്ഞ സീസണുകളിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ശിവം ദുബെ. ചെന്നൈ സൂപ്പർ കിങ്സിനായി 2023 സീസൺ മുതൽ മധ്യനിരയിലെ രാജാവായി ദുബെ തുടരുകയാണ്. സ്പിന്നർമാർക്കെതിരെ വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവാണ് ദുബെയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

മാത്രമല്ല അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കാനുള്ള ദുബെയുടെ കഴിവും എടുത്തു പറയേണ്ടതാണ്. ചെന്നൈ ടീമിൽ എത്തുന്നതിന് മുൻപുള്ള സീസണുകളിലൊക്കെയും സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ ആയിരുന്നു ദുബെ കാഴ്ചവച്ചത്. എന്നാൽ കൃത്യമായ കോച്ചിംഗ് ലഭിച്ചതോടെ ഒരു വമ്പൻ താരമായി ദുബെ മാറി. ഇത്തവണ ബാംഗ്ലൂർ ടീമിന് ദുബെയെ ലക്ഷ്യം വയ്ക്കാൻ സാധിക്കും.

Read Also -  കോഹ്ലിയും സ്മിത്തുമല്ല, നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ അവനാണ്. ആകാശ് ചോപ്ര പറയുന്നു.

2. രാഹുൽ ത്രിപാതി

ബാംഗ്ലൂരിന് മധ്യനിരയിൽ സമീപിക്കാവുന്ന ഒരു ബാറ്റർ തന്നെയാണ് രാഹുൽ ത്രിപാതി. കഴിഞ്ഞ സമയങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനായാണ് ത്രിപാതി ബാറ്റെന്തിയത്. കൃത്യമായി ഇന്നിംഗ്സ് ആങ്കർ ചെയ്യാനും ആവശ്യമായ സമയത്ത് സ്കോറിങ് റേറ്റ് ഉയർത്താനുമുള്ള കഴിവ് ഈ താരത്തിനുണ്ട്. സ്പിന്നർമാർക്കെതിരെ മികച്ച ടെക്നിക്കുകളാണ് ത്രിപാതിയ്ക്ക് ഉള്ളത്. മധ്യ ഓവറുകളിൽ കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവ് ഈ താരത്തിനുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബാംഗ്ലൂർ ത്രിപാതിയെ സമീപിച്ചേക്കാം.

3. ഹാരി ബ്രുക്ക്

തന്റെ ആക്രമണപരമായ ബാറ്റിംഗ് ശൈലി കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ നേടാൻ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രുക്കിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ഓപ്പണറായും മുൻനിര ബാറ്ററായുമാണ് ഹാരി ബ്രുക്ക് കളിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മധ്യനിരയിൽ കളിക്കാനുള്ള എല്ലാ കഴിവുകളും ബ്രുക്കിനുണ്ട്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനം ആയിരുന്നില്ല താരം കാഴ്ചവച്ചത്. ഫാസ്റ്റ് ബോളർമാർക്കെതിരെ അനായാസം റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന താരമാണ് ബ്രുക്ക്. എന്തായാലും ബാംഗ്ലൂർ ബ്രുക്കിനായി രംഗത്തെത്താൻ സാധ്യതകൾ കൂടുതലാണ്.

Scroll to Top