കോഹ്ലി മാത്രമല്ല അസാധ്യ പ്രതിഭ. വില്യംസൺ ഇന്ത്യൻ ക്രിക്കറ്റെർ ആയിരുന്നെങ്കിൽ.


കിവീസ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ  വില്യംസൺ ഏറെ ആരാധകരുള്ള താരമാണ് .ശാന്ത സ്വഭാവക്കാരനായി ഗ്രൗണ്ടിൽ എപ്പോഴും കാണുന്ന താരം  ആധുനിക ക്രിക്കറ്റിലെ  ഫാബ് ഫോറിൽ ഇടം കണ്ടെത്തിയ  ന്യൂസിലാൻഡ്‌ ബാറ്റ്സ്മാൻ കൂടിയാണ് .ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകനായ വില്യംസൺ ഇന്ത്യയിലും ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ്.

ഇപ്പോൾ കെയ്ന്‍ വില്യംസണെ വാനോളം പ്രശംസിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ .ഇന്ത്യയിൽ ജനിച്ചിരുന്നേൽ എല്ലാവരും ഉറപ്പായും വില്യംസണെ മഹാനായ ക്രിക്കറ്റർ എന്ന് ഉറക്കെ വിളിച്ചേനെ എന്നാണ് വോൺ അഭിപ്രായപ്പെടുന്നത് .എല്ലാവരും കോഹ്ലിയെ മാത്രം ക്രിക്കറ്റിൽ ഒരു അസാധ്യ പ്രതിഭയായി പുകഴ്ത്തുമ്പോൾ വില്യംസനെ മറക്കുന്നു എന്നാണ് മൈക്കൽ വോണിന്റെ കടുത്ത വിമർശനം .

വോണിന്റെ വാക്കുകൾ ഇപ്രകാരമാണ് “എപ്പോഴും നിങ്ങൾ കൊഹ്‌ലിയെ ഏറെ പ്രശംസിക്കുന്നു . ക്രിക്കറ്റിൽ ഇപ്പോൾ വിരാട് കോലി മാത്രമല്ല  മഹാനായ കളിക്കാരനെന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവാദമില്ലാത്തുകൊണ്ട്  മാത്രമാണ് വില്യംസണ്‍ പലപ്പോഴും പലരുടെയും കാഴ്ചപ്പാടിൽ  മഹാനായ ബാറ്റ്സ്മാൻ ആവാതിരിക്കുന്നത്. വില്യംസണെ പൊക്കി പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ അടക്കം നിങ്ങൾക്ക് വിമർശനം ലഭിക്കും .അതിനാൽ കോഹ്ലി മികച്ച കളിക്കാരൻ എന്ന് നിങ്ങൾ എല്ലാം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു . പക്ഷേ  ക്രിക്കറ്റിൽ ടെസ്റ്റ് ,ഏകദിന ,ടി:20 ഫോർമാറ്റിൽ എല്ലാം വില്യംസൺ എന്ന താരത്തിന്റെ സ്ഥാനം ആർക്കും പിന്നിലല്ല എന്നത് നാം മറക്കരുത് “മുൻ ഇംഗ്ലണ്ട് നായകൻ വിമർശനം കടുപ്പിച്ചു .

Advertisements