വീണ്ടും ഇന്ത്യൻ ക്യാമ്പിൽ പരിക്കോ :ആശങ്കയായി മായങ്ക് അഗർവാൾ

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും വളരെ അധികം ആകാംക്ഷയോടെ ഇപ്പോൾ കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുവാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ വീണ്ടും ക്രിക്കറ്റ്‌ ആരാധകർക്ക് ആശങ്കയായി ഇന്ത്യൻ ക്യാംപിലെ വാർത്തകൾ. ഇന്ന്‌ നടന്ന ഇന്ത്യൻ ടീമിന്റെ പ്രധാനപെട്ട പരിശീലനത്തിനിടയിലാണ് മറ്റൊരു താരം കൂടി ഗുരുതരമായ പരിക്കിന്റെ സൂചന നൽകുന്നത്. ഇന്ന്‌ നടന്ന നെറ്റ്സിലെ പരിശീലനം സെക്ഷനിൽ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനാണ് പരിക്കറ്റത്. പേസ് ബൗളർ മുഹമ്മദ്‌ സിറാജിന്റെ പന്ത് മായങ്ക് അഗർവാളിന്റെ തലക്കാണ് കൊണ്ടത്. താരത്തിന്റെ പരിക്ക് സംബന്ധിച്ച വിശദമായ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല.പക്ഷേ താരം ആദ്യ ടെസ്റ്റ് കളിക്കില്ല എന്നാണ് സൂചന

സിറാജിന്റെ മാരക ബൗൺസർ തലയുടെ പിറകിലായി കൊണ്ട അഗർവാളിന് പക്ഷേ കുറച്ച് അധികം നേരം ഏറെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനടി ഇന്ത്യൻ ടീം ഫിസിയോ താരത്തെ പരിശോധനകൾക്ക് വിധേയമാക്കി താരത്തിന്റെ പരിശീലനം അവസാനിപ്പിച്ചു. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം താരം വിശദമായ പരിശോധനകൾക്ക് വിധേയമാകും.ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് ആരംഭിക്കുമ്പോൾ മായങ്ക് അഗർവാളിനും പരിക്കാണെന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് തിരിച്ചടിയാണ്

എന്നാൽ താരത്തിന് ഒരു പ്രശ്നങ്ങളും ഇല്ലെങ്കിൽ പരമ്പരയിൽ പിന്നീട് മായങ്ക് അഗർവാൾ കളിക്കുമെന്ന് അധികൃതർ വിശദമാക്കുന്നുണ്ട്. മായങ്ക് അഗർവാളിന് പകരം ആദ്യ ടെസ്റ്റിൽ ലോകേഷ് രാഹുൽ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ സ്ഥാനം നെടുവാനാണ് സാധ്യത.മറ്റൊരു പ്രധാന ഓപ്പണർ പൃഥ്വി ഷാക്ക് മൂന്നാം ടെസ്റ്റൊടെ മാത്രമേ ടീമിനോപ്പം ചേരുവാൻ സാധിക്കൂ. നേരത്തെ ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയിരുന്നു. ആദ്യ ടെസ്റ്റിൽ മായങ്ക് അഗർവാളിനെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തേണ്ട എന്നാണ് ബിസിസിഐ മെഡിക്കൽ ടീമിന്റെയും അഭിപ്രായം. രാഹുൽ :രോഹിത് ശർമ സഖ്യം ഓപ്പണിങ്ങിൽ എത്തും. രാഹുൽ നേരത്തെ ആദ്യ പരിശീലന മത്സരത്തിൽ സെഞ്ച്വറി അടിച്ചിരുന്നു.