വീണ്ടും പഞ്ചാബ് ടീമിൽ ക്യാപ്റ്റൻസി മാറ്റം : ഐപിൽ ചരിത്രത്തിലെ അപൂർവ്വ റെക്കോർഡ് – പട്ടികയിൽ പിന്നിൽ ചെന്നൈ സൂപ്പർ കിങ്‌സ്

IMG 20210503 084450

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകൾ ക്യാപ്റ്റൻമാരെ  മാറ്റുന്നതിൽ യാതൊരു പുതുമയില്ല . ഓരോ  സീസൺ ഐപിഎല്ലിലും  ടീമുകൾ പ്രതീക്ഷിച്ച പോലെ പ്രകടനം കാഴ്ചവെച്ചില്ലേൽ
ഫ്രാഞ്ചൈസികൾ പകരം നായകനെ കണ്ടെത്താറാണ് പതിവ് .ഇത്തവണ ഐപിഎല്ലിൽ ഏവരെയും അമ്പരപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം തങ്ങളുടെ സ്ഥിര നായകൻ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്ന് ഒഴിവാക്കി പകരം കെയ്ൻ വില്യംസൺ പുതിയ നായകനായി അവരോധിച്ചു .

എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ  ചർച്ചയാവുന്നത് പഞ്ചാബ് കിങ്‌സ് ടീമിലെ ക്യാപ്റ്റൻസി മാറ്റമാണ് .വിക്കറ്റ് കീപ്പർ രാഹുൽ പകരം  ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് ഇന്നലെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ ടീമിനെ നയിച്ചത് .രാഹുൽ രോഗബാധിതനായതാണ് പഞ്ചാബ് ടീമിൽ ഇപ്പോൾ ക്യാപ്റ്റൻ മാറ്റത്തിനുള്ള കാരണം . ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്  സീസണിലെ അവശേഷിക്കുന്ന  മത്സരങ്ങള്‍ എല്ലാം  നഷ്ടമായേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ  അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ടീം മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ചത്. 

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ഇതോടെ ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച ടീമെന്ന അപൂർവ്വ  റെക്കോര്‍ഡും പഞ്ചാബിനെ തേടിയെത്തിയിരിക്കുകയാണ്. 14 സീസണിനിടെ 13 ക്യാപ്റ്റന്‍മാരാണ് പഞ്ചാബിനെ നയിച്ചത്.നേരത്തെ 12 നായകന്മാർ നയിച്ച ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ റെക്കോർഡാണിപ്പോൾ പഞ്ചാബ് തിരുത്തിയത് .ഡേവിഡ് ഹസ്സി, ജോര്‍ജ് ബെയ്‌ലി, വീരേന്ദര്‍ സെവാഗ്, മുരളി വിജയ്, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, യുവരാജ് സിങ്, കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, ആദം ഗില്‍ക്രിസ്റ്റ്,  ആര്‍ അശ്വിന്‍, കെഎല്‍ രാഹുൽ  എന്നിവരാണ് മായങ്ക് അഗർവാൾ മുൻപ് പഞ്ചാബ്  ടീമിനെ നയിച്ച നായകന്മാർ

Scroll to Top