സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിന്‍റെ കാലൊടിഞ്ഞു. 3 മാസത്തോളം ക്രിക്കറ്റ് നഷ്ടമാകും.

ജന്മദിനാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിന്‍റെ കാലൊടിഞ്ഞു. ഇതിനെ തുടര്‍ന്ന് താരത്തിനു ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമാകും എന്നാണ് സൂചന.

പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ഒഴിവാക്കി. പകരക്കാരനായി സീന്‍ ആബട്ടിനെ ഉള്‍പ്പെടുത്തി.

മെല്‍ബണില്‍ 50ാം ജന്മദിനം ആഘോഷിക്കുന്ന വ്യക്തിയും മാക്സ്വെലും വീട്ടുമുറ്റത് ഓടുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. മാക്സ്വെലിന്‍റെ കാല്‍ മറ്റേ വ്യക്തിയുടെ അടിയില്‍ അകപ്പെട്ടതോടെയാണ് കാലൊടിഞ്ഞത് എന്നും ഓസ്ട്രേലിയന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിനു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ഈ വര്‍ഷം വിചിത്രമായ പല പരിക്കുകളും അരങ്ങേറുകയാണ്. ഗോള്‍ഫ് കളിക്കുന്നതിനിടെ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോക്കും ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിനും ലോകകപ്പ് നഷ്ടമായിരുന്നു.

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.
Scroll to Top