കോഹ്ലി ഇത്തവണ അപകടകാരിയാകും.മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ താരം.

Virat kohli rcb 2022 scaled

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനഞ്ചാം സീസൺ ഈ മാസം അവസാനം 26ന് തുടങ്ങാനിരിക്കുകയാണ്. 10 ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. എ,ബി എന്നീ ഗ്രൂപ്പുകളായി ടീമുകളെ തരംതിരിച്ചാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എഴുപതു മത്സരങ്ങളാണ് നടത്തുക. 15 മത്സരങ്ങൾ പൂനൈ വേദി ആകുമ്പോൾ ബാക്കിവരുന്ന 55 മത്സരങ്ങളും മുംബൈയുടെ മൂന്നു വേദികളിലാണ് നടക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ആയിരുന്നു കഴിഞ്ഞവർഷം വരെ ബാംഗ്ലൂരിനെ നയിച്ചിരുന്നത്. കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ പുറത്തായതോടെ താരം തന്‍റെ കപ്പിത്താൻ വേഷം ഒഴിഞ്ഞിരുന്നു. ഐപിഎൽ താര ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് നിന്നും ഇത്തവണ ടീമിൽ എത്തിച്ച ദക്ഷിണാഫ്രിക്കൻ താരം ഡൂപ്ലെസിയാണ് ബാംഗ്ലൂരിനെ ഇത്തവണ നയിക്കുന്നത്.

ELIPL 92

ഇത്തവണ ക്യാപ്റ്റന്‍റെ വേഷത്തിൽ അല്ലാതെ ഇറങ്ങുന്ന കോഹ്ലി അപകടകാരി ആവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് എല്ലാ ഫോർമാറ്റുകളിലും വിരാട് കോഹ്ലിയുടെ ഫോം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കും ആയി എത്തിരിക്കുകയാണ് ഓസ്ട്രേലിയൻ താരവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായ മാക്സ്‌വെൽ. കഴിഞ്ഞ വർഷം പഞ്ചാബിൽ നിന്ന് ടീമിലെത്തിയ താരത്തെ മെഗാ ലേലത്തിലൂടെ ആർസിബി നിലനിർത്തിയിരുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
PAN 7738


താരത്തിൻറെ വാക്കുകളിലൂടെ..
“നായകസ്ഥാനം ഒഴിയുക എന്നത് വലിയൊരു ഭാരം ഇറക്കി വയ്ക്കുന്ന പോലെയാണ്. കുറച്ചു നാളുകളായി കോലിയെ പ്രയാസപ്പെടുത്തുന്ന വലിയ ഭാരം ഇറക്കി വെച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതൽ അപകടകാരിയായി കോഹ്ലി മാറും. എതിർ ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാർത്തയാണിത്. അല്പംകൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവും എന്നത് കോഹ്ലിയെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്. ഇനിയുള്ള വർഷങ്ങൾ നായകനെന്ന സമ്മർദ്ദം ഇല്ലാതെ കളിക്കാൻ കോഹ്ലിക്ക് ആകും. എപ്പോഴും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന മത്സരബുദ്ധി ഉള്ള താരമാണ് കോഹ്‌ലി.”-മാക്സ്‌വെൽ പറഞ്ഞു.

9S6A8011

2013 ന് ശേഷം ആണ് മറ്റൊരു നായകന്‍റെ കീഴിൽ ആർസിബി കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ എല്ലാ ആരാധകരും പ്രതീക്ഷയിലാണ്.

Scroll to Top