ക്യാച്ച് ചെയ്യുന്നത് തടസ്സപ്പെടുത്തി ഓസ്ട്രേലിയന്‍ താരം. മാര്‍ക്ക് വുഡിനെ തടഞ്ഞ് മാത്യൂ വേഡ്

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടി20 യില്‍ വിജയവുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 209 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 8 റണ്‍സിന്‍റെ വിജയം നേടിയ ഇംഗ്ലണ്ട്, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി.

അതിനിടെ മത്സരത്തില്‍ വിവാദപരമായ സംഭവം അരങ്ങേറി. മത്സരത്തില്‍ ക്യാച്ച് നേടാനെത്തിയ മാര്‍ക്ക് വുഡിനെ ഓസ്ട്രേലിയന്‍ താരം മാത്യൂ വേഡ് തടഞ്ഞിരുന്നു. 17ാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോളില്‍ സ്ട്രൈക്ക് എന്‍ഡില്‍ നേരെ മുകളിലേക്ക് ഉയര്‍ന്നു.

മാര്‍ക്ക് വുഡ് ക്യാച്ചിനായി വന്നപ്പോള്‍ മാത്യൂ വേഡ് നേരെ തിരികെ ക്രീസിലേക്ക് കയറാന്‍ വന്നു. ഈ സമയം ക്യാച്ചിനെ തടസ്സപ്പെടുത്തി വേഡ് കൈകൊണ്ട് തടസ്സം സൃഷ്ടിച്ചിരുന്നു.

ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്യാത്തതിനാല്‍ അധികം വിവാദങ്ങളില്ലാതെ മത്സരം തുടര്‍ന്നു. അതേ സമയം ഈ ഭാഗ്യം വേഡിനു മുതലാക്കാനായില്ലാ. 15 ബോളില്‍ 21 റണ്‍സുമായി താരം മടങ്ങി.