ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ശ്രീലങ്കൻ ടീം റെഡി : എയ്ഞ്ചലോ മാത്യൂസ് ടീമിൽ തിരികെയെത്തി

ശ്രീലങ്കയുടെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള   സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര .ഏറ്റവും വലിയ പ്രത്യേകത  ആൾ റൗണ്ടർ ആഞ്ചലോ മാത്യുസ്  ലങ്കൻ  ടീമിലേക്ക് തിരികെയെത്തി എന്നതാണ് .മാത്യൂസ് അടക്കം 22 അംഗ  ടീമിനെയാണ് പ്രഖ്യാപിച്ചത്.

നേരത്തെ ശ്രീലങ്ക പ്രീമിയർ ലീഗിൽ പരിക്കേറ്റതിനാൽ വിശ്രമത്തിലായിരുന്നു ആഞ്ചലോ മാത്യുസ്. ദക്ഷിണാഫ്രിക്കക്ക് എതിരായ  ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ മാത്യുസ് ഉണ്ടായിരുന്നില്ല.
2  ടെസ്റ്റ് മത്സരങ്ങൾ കളിക്കുവാൻ  ലങ്കയിൽ എത്തുന്ന ഇംഗ്ലീഷ് ടീം അതിന് ശേഷം  ടെസ്റ്റ് പരമ്പര കളിക്കുവാൻ  ഇന്ത്യയിലേക്ക് തിരിക്കും .4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുന്നത് .

നേരത്തെ ദക്ഷിണാഫ്രിക്കക്ക് എതിരായ  ടെസ്റ്റ്  പരമ്പര  2-0ന് ശ്രീലങ്ക തോറ്റിരുന്നു .  ശ്രീലങ്കയിലെ ഗലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്  ടെസ്റ്റ് പരമ്പരയിലെ 2 മതസരങ്ങളും നടക്കുക . ജനുവരി  14ന്  ആദ്യ ടെസ്റ്റും  ജനുവരി 22 രണ്ടാം ടെസ്റ്റും നടക്കും .

ശ്രീലങ്കൻ സ്‌ക്വാഡ് :Dimuth Karunaratne (Captain), Kusal Janith Perera, Dinesh Chandimal, Kusal Mendis, Angelo Mathews, Oshada Fernando, Niroshan Dickwella, Minod Bhanuka, Lahiru Thirimanne, Lasith Embuldeniya, Wanindu Hasaranga, Dilruwan Perera, Suranga Lakmal, Lahiru Kumara, Vishwa Fernando, Dushmantha Chameera, Dasun Shanaka, Asitha Fernando, Roshen Silva, Lakshan Sandakan, Nuwan Pradeep, Ramesh Mendis