ആഷസ്സില്‍ ഒന്നാം നമ്പര്‍ താരത്തിന്‍റെ അതിദാരുണമായ പുറത്താകല്‍.

ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര വീണ്ടും അനേകം സർപ്രൈസുകൾ സമ്മാനിച്ച് പുരോഗമിക്കുകയാണ്. നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചപ്പോൾ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിൽ ഒന്നാം ദിനം തന്നെ ആധിപത്യം ഉറപ്പിക്കുകയാണ് ഇംഗ്ലണ്ട് ടീം. പരമ്പരയിൽ ഒരൊറ്റ ടെസ്റ്റ്‌ മത്സരം എങ്കിലും ജയിച്ച് അഭിമാന നേട്ടത്തിലേക്ക് എത്താൻ ശ്രമിക്കുന്ന ഇംഗ്ലണ്ട് ടീമിന് ആശ്വാസമായി മാറുന്നത് പേസ് ബൗളിംഗ് മികവാണ്.

ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയുടെ ടോപ് ഓർഡർ ബാറ്റിംഗിനെ തകർക്കുന്ന കാഴ്ചയാണ് ഹൊബാർട്ട് പിച്ചിൽ കാണാൻ സാധിച്ചത്.ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ (6 റൺസ്‌ ) സ്റ്റീവ് സ്മിത്ത് (0) എന്നിവരുടെ വിക്കറ്റുകൾ 10 ഓവറിനുള്ളിൽ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തുടക്കം ഗംഭീരമാക്കി മാറ്റിയത്.

എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് :ലാബുഷേയ്ൻ സഖ്യം ഓസ്ട്രേലിയൻ സ്കോർ അതിവേഗം മുന്നോട്ട് കൊണ്ട് പോയി. അതേസമയം ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ വളരെ അധികം ഞെട്ടിച്ചത് യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷേയനിന്‍റെ വിക്കറ്റ് കൂടി നഷ്ടമായത്. ബ്രോഡിന്‍റെ മനോഹരമായ ബോളിൽ താരത്തിന്റെ കുറ്റി തെറിച്ചത് ഒരുവേള ഓസ്ട്രേലിയൻ ക്യാമ്പിൽ തന്നെ ഞെട്ടൽ സൃഷ്ടിച്ചു.ഓഫ് സ്റ്റമ്പിൽ നിന്നും അൽപ്പം മുന്നോട്ട് ഇറങ്ങി കളിക്കാനായി നോക്കിയ താരത്തിന് പിഴച്ചപ്പോൾ ലെഗ് സ്റ്റമ്പ് തെറിക്കുകയായിരുന്നു.

ബ്രോഡ് വളരെ തന്ത്രപരമായി എറിഞ്ഞ ഈ ഒരു ബോളിൽ താരത്തിന് കൃത്യമായി ബാറ്റ് വെക്കാൻ കഴിഞ്ഞതുമില്ല കൂടാതെ ലാബുഷേയ്ൻ ക്രീസില്‍ സ്ലിപ്പ് ചെയ്തതും ഈ പുറത്താകലിനുള്ള കാരണമായി മാറി. ഇത്തരത്തിൽ വിക്കറ്റ് നഷ്ടമാക്കിയത് ഓസ്ട്രേലിയൻ താരങ്ങളെ അടക്കം ഞെട്ടിച്ചു. ടെസ്റ്റ് ബാറ്റിംഗ് റാങ്കിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് ഈ താരം