അവനെ നാലാമത് ഇറക്കൂ…നിര്‍ദ്ദേശവുമായി മനോജ് തിവാരി.

ഇന്ത്യൻ ടീമിന് ഇത്തവണത്തെ ഐസിസി ടി :20 ലോകകപ്പ് കിരീടം ഇനിയും സ്വപ്നം കാണണമെങ്കിൽ ഇന്ന് നടക്കുന്ന കിവീസ് ടീമിന് എതിരെ വളരെ നിർണായക മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ലാ. പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും ഇന്നത്തെ മത്സരത്തിൽ ശക്തരായ കിവീസിന് എതിരെ എല്ലാതരം പ്രശ്നവും പരിഹരിച്ചുള്ള ജയമാണ് ആവശ്യം.

എല്ലാ തലത്തിലും പാകിസ്ഥാൻ ഇന്ത്യൻ ടീമിനെ തോൽപ്പിച്ചപ്പോൾ വരാനിരിക്കുന്ന സെമി ഫൈനലിലേക്കുള്ള സാധ്യകൾ എല്ലാം നിലനിർത്തുവാൻ കോഹ്ലിക്കും ടീമിനും ശേഷിക്കുന്ന എല്ലാ കളികളിലും തന്നെ ജയിക്കണം. എന്നാൽ കിവീസിന് എതിരെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ സംഭവിച്ചേക്കാവുന്ന വമ്പൻ മാറ്റങ്ങളെ കുറിച്ചാണ് ചർച്ചകൾ എല്ലാം തന്നെ.

അതേസമയം ഇക്കാര്യത്തിൽ വളരെ ഏറെ വ്യത്യസ്തമായ ഒരു നിർദ്ദേശം പങ്കുവെക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം മനോജ്‌ തിവാരി. ഇന്ത്യൻ ടീം ബാറ്റിങ് ഓർഡറിൽ ഒരു വൻ മാറ്റമാണ് മുൻ താരം നിർദ്ദേശിക്കുന്നത്.ജഡേജ ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മികച്ച ബാറ്റിങ് ഫോം കാഴ്ചവെച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞ മനോജ്‌ തിവാരി ആൾറൗണ്ടറെ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനായി ഇറക്കണം എന്നും ആവശ്യം ഉന്നയിച്ചു.

IMG 20211026 150439

“പാകിസ്ഥാൻ എതിരായ തോൽവിക്കുള്ള പ്രധാന കാരണം ഇന്ത്യൻ ടീമിന്റെ ബാറ്റിങ് തകർച്ച തന്നെയാണ്. അതിനാൽ തന്നെ ചില മാറ്റങ്ങൾക്ക് വഴി ഒരുക്കണം. ടോപ് ഫോറിൽ ഒരു ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഇല്ലാത്തത് ഇന്ത്യൻ ടീമിന് ഒരു കനത്ത തിരിച്ചടിയാണ്. ജഡേജയെ നാലാമത്തെ നമ്പറിൽ ഇറക്കി ഒരു ഫ്രീ ഫ്ലോ ബാറ്റിങ് പ്രകടനത്തിനുള്ള സാധ്യതകൾ കൂടി സൃഷ്ടിക്കണം.നാലാം നമ്പറിൽ നമ്മൾ ഒരു ഇടംകയ്യൻ ബാറ്റ്‌സ്മാനെ അയച്ചാൽ അത് എതിരാളികളെ വളരെ കൂടുതൽ ചിന്തിപ്പിക്കും. അവരുടെ ലൈനും ഒപ്പം ലെങ്തും പിഴക്കും. ജഡേജ നാലാം നമ്പറിൽ ആ ശ്രമം നടത്തണം “മനോജ്‌ തിവാരി നിരീക്ഷിച്ചു

അതേസമയം ഇന്ത്യൻ ടീം പ്ലേയിംഗ്‌ ഇലവൻ മാറ്റങ്ങൾക്ക് വിധേയമാക്കണ്ട എന്നും തിവാരി ചൂണ്ടികാട്ടി. മികച്ച ഒരു ടീം തന്നെയാണ് ഇതെന്ന് പറഞ്ഞ മനോജ് തിവാരി കൂടുതൽ പ്ലാനിങ്ങിൽ കളിച്ചാൽ ഉറപ്പായും ജയം ഇന്ത്യക്ക് സ്വന്തമാകും എന്നും പറഞ്ഞു.