തമിഴ്നാട് പ്രീമിയർ ലീഗിലും മങ്കാദിങ് : ഷോക്കായി വിവാദ പ്രവർത്തിയുമായി താരം

ക്രിക്കറ്റ് ലോകത്ത് എക്കാലവും വലിയ വിവാദം സൃഷ്ടിച്ചാണ് മങ്കാദ് എന്നുള്ള ക്രിക്കറ്റ് റൂൾ മുന്നോട്ട് പോകാറുള്ളത്. അന്താരാഷ്ട്ര തലത്തിൽ അടക്കം ചർച്ചയായ ഈ ഒരു വിക്കറ്റിംഗ് രീതി ഏറ്റവും അധികം വിവാദം സൃഷ്ടിച്ചത് ഇന്ത്യൻ സ്റ്റാർ ബൗളർ അശ്വിനിൽ കൂടിയാണ്. ഐപിൽ സീസണിൽ അശ്വിനാണ് ബൗളിംഗ് എൻഡിൽ ക്രീസിൽ നിന്നും പുറത്തിറങ്ങി നിന്ന ജോസ് ബട്ട്ലറിനെ മങ്കാദ് രീതിയിൽ കൂടി പുറത്താക്കി വലിയ വിവാദം സൃഷ്ടിച്ചത്. പിന്നാലെ ഐസിസി അടക്കം ഈ റൂൾ കൂടുതൽ നിയമപ്രകാരമാക്കി.

എന്നാൽ വീണ്ടും ഒരിക്കൽ ഇത്തരം ഒരു വിക്കെറ്റ് വലിയ ചർച്ചാവിഷയമായി മാറുകയാണ്.ഇന്നലെ നടന്ന തമിഴ്നാട് പ്രീമിയർ ലീഗ് ആറാം സീസണിലെ ചെന്നൈ സൂപ്പർ ഗില്ലീസ് : നെല്ലൈ റോയൽ കിങ്‌സ് മത്സരത്തിലാണ് ബാറ്റ്‌സ്മാനായ ജഗദീഷൻ ഇത്തരത്തിൽ പുറത്തായത്.

കളിക്കിടയിൽ വളരെ മനോഹരമായി മുന്നേറിയ ജഗദീഷൻ വിക്കറ്റാണ്‌ മങ്കാദ് രീതിയിൽ നഷ്ടമായത്. ആൾറൗണ്ടർ ബാബ അപരാജിത്ത് ഓവറിൽ നോൺ സ്ട്രൈക്ക് എൻഡിൽ ക്രീസിന് വെളിയിലായിരുന്നു ജഗദീഷൻ. താരത്തെ ബൗളിംഗ് ചെയ്യുന്ന നിമിഷം അപരാജിത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ മങ്കാദ് വഴി വിക്കറ്റ് നഷ്ടമായ സീനിയർ താരത്തിന് തന്റെ ദേഷ്യം ഒതുക്കാൻ കഴിഞ്ഞില്ല. ഡ്രസ്സിംഗ് റൂമിലേക്കുള്ള മടക്ക സമയം തന്റെ മിഡിൽ ഫിംഗർ എതിർ ടീം താരങ്ങൾക്ക്‌ എതിരെ ഉയർത്തി കാണിച്ച ജഗദീഷൻ പുത്തൻ വിവാദത്തിനും കാരണമായി മാറി കഴിഞ്ഞു.