ഐപിൽ ടീമിനെ സ്വന്തമാക്കാൻ ഫുട്ബോൾ ക്ലബ്ബും : ടീം ലേലം ആവേശത്തില്‍

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ പതിനാലാമത്തെ സീസണിന് അവസാനം കുറിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ടീം കിരീടജയത്തോടെ മറ്റൊരു അഭിമാന നേട്ടം സ്വന്തമാക്കി. കൂടാതെ ഈ സീസൺ പിന്നാലെ മെഗാ താരലേലം നടക്കുമെന്ന തീരുമാനം ബിസിസിഐ അറിയിച്ചതോടെ ടീമുകൾ എല്ലാം വമ്പൻ അഴിച്ചുപണികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം അടുത്ത സീസൺ ഐപിൽ മുതൽ പുതിയ രണ്ട് ടീമുകൾ കൂടി എത്തും എന്നും ബിസിസിഐ അറിയിക്കുമ്പോൾ 2022ലെ സീസണിൽ ആകെ ടീമുകൾ എണ്ണം പത്തായി മാറും. പുതിയ രണ്ട് ടീമുകൾ വരവിനും പിന്നാലെ മെഗാ താരലേലത്തിലെ ചില നിർണായകമായ നിബന്ധനകൾ കൂടി ബിസിസിഐ പ്രഖ്യാപിക്കും. എന്നാൽ രണ്ട് പുത്തൻ ടീമുകളെ ആരൊക്കെ സ്വന്തമാക്കും എന്നുള്ള ആകാംക്ഷയും ഇപ്പോൾ വളരെ ഏറെ സജീവമാണ്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഐപിഎല്ലിൽ ഒരു ടീമിനെ സ്വന്തമാക്കാൻ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇപ്പോൾ താല്പര്യം അറിയിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐപിഎല്ലിൽ ഒരു ടീമിനെ നേടുന്നത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് മാഞ്ചസ്റ്റർ യുണൈഡിന്റെ ചില ഉന്നത അധികൃതർ നൽകുന്ന സൂചന. ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡുമായി ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ട്. സാധാരണയായി വിദേശ ഉടമസ്ഥരെ ബിസിസിഐ സപ്പോർട്ട് ചെയ്യാറില്ല എങ്കിലും ഇത്തവണ ചില നിബന്ധനകൾ പാലിച്ചാൽ ടീമിനെ സ്വന്തമാക്കാൻ അവർക്കും ഏറെക്കുറെ അർഹതയുണ്ട് എന്നാണ് ബിസിസിഐ അധികൃതർ നൽകുന്ന സൂചന.ലേല നടപടികളിൽ നേരിട്ട് മാഞ്ചസ്റ്ററിലെ ക്ലബ്ബ് അധികൃതർ എത്തുമോയെന്നതാണ് നിർണായക സംശയം.

അതേസമയം ഇതിനകം അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയങ്ക കൂടാതെ രണ്ട് പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ :ടോറന്റ്, അരബിന്ദോ, കൊട്ടക് ഗ്രൂപ്പ് എന്നിവർ പുതിയ ടീമുകളെ കരസ്ഥമാക്കുവാനുള്ള മത്സരത്തിലാണ്.കൂടാതെ ചില സൗത്ത് ഇന്ത്യൻ കമ്പനികളും പുതിയ ടീമിനെ നേടുവാനുള്ള നടപടികളുടെ കൂടി ഭാഗമായി എത്തുമെന്നാണ് സൂചന. രണ്ട് ടീമുകൾ കൂടി എത്തുന്നതോടെ പത്ത് ടീമുകളുമായി ഐപിൽ ഘടനയിൽ തന്നെ അടിമുടി മാറ്റങ്ങൾ വരുത്താനാണ് ബിസിസിഐ പദ്ധതി. കൂടാതെ അധിക വരുമാനസമാഹരണവും പ്രധാനപെട്ട ലക്ഷ്യമാണ്