മഹിപാൽ ലോംറോർ ഒരു സർപ്രൈസ് പാക്കേജ് ആയിരുന്നു

മഹിപാൽ ലോംറോർ ഒരു സർപ്രൈസ് പാക്കേജ് ആയിരുന്നു. സ്പിന്നർമാരെ കൊലപാതകം ചെയ്യാനുള്ള കഴിവുണ്ട് എന്ന് മനസ്സിലായി. പേസർമാർക്കെതിരെയും നന്നായി കളിക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷ വെയ്ക്കാവുന്ന താരമാണ്. പുള്ളി ഭേദപ്പെട്ട ഒരു ബോളർ കൂടിയാണ്.

രാജസ്ഥാൻ്റെ ബോളിങ്ങിന് വലിയ മൂർച്ചയില്ല. അതുകൊണ്ട് പരമാവധി റൺസ് എല്ലാ കളികളിലും നേടുക എന്നതാണ് അവരുടെ ഗെയിം പ്ലാൻ എന്ന് തോന്നുന്നു. ഇന്ന് എല്ലാ പന്തുകളും ബൗണ്ടറിയിൽ എത്തിക്കാനാണ് രാജസ്ഥാൻ്റെ സകല ബാറ്റ്സ്മാൻമാരും ശ്രമിച്ചിരുന്നത്.

അതുതന്നെയാണ് ശരിയായ സമീപനം. ഈ അപ്രോച്ച് തുടർന്നാൽ രാജസ്ഥാൻ ചിലപ്പോൾ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. പക്ഷേ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവരുടെ ബെസ്റ്റ് ചാൻസും അത് തന്നെ. അതിനാൽ രാജസ്ഥാൻ ആ റിസ്ക് എടുക്കും.

രാജസ്ഥാൻ്റെ വരും കളികളിൽ സീരിയസ് എന്‍റർടെയിൻമെൻ്റ് പ്രതീക്ഷിക്കാം.

എഴുതിയത് – സന്ദീപ് ദാസ്