“പോയി നിൻ്റെ ഭാര്യയോട് ചോദിക്ക്”ഓസ്ട്രേലിയ ഇതിഹാസം മഗ്രാത്തിനെ വാക്കുകൊണ്ടും ബാറ്റ് കൊണ്ടും പഞ്ഞിക്കിട്ട കരീബിയൻ താരം.

എതിർ ടീമിലെ താരങ്ങളെ വാക്കുകൾകൊണ്ട് ചോടിപ്പിക്കാൻ പ്രത്യേക കഴിവാണ് ഓസ്ട്രേലിയൻ ടീമിന് ഉള്ളത്. ഇപ്പോഴിതാ ഓസ്ട്രേലിയ ഇതിഹാസം ഗ്ലെൻ മഗ്രാത്ത് ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാനെ ചൊടിപ്പിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ടെസ്റ്റ് മത്സരം നടന്നു കൊണ്ടിരിക്കുകയായിരുന്നു.


മത്സരത്തിൽ ഒരുവിക്കറ്റ് പോലും ലഭിക്കാത്ത മഗ്രാത്ത് പന്തെറിഞ് ക്ഷീണിതനായി നിൽക്കുകയായിരുന്നു. അപ്പോഴാണ് വെസ്റ്റിൻഡീസ് യുവതാരത്തെ ചൊപ്പിക്കാൻ ഓസ്ട്രേലിയൻ ഇതിഹാസം തീരുമാനിച്ചത്. അദ്ദേഹം ആ യുവതാരത്തോട് ഇങ്ങനെ പറഞ്ഞു”‘Hey p*y, what does Brian Lara’s dk taste like?’ .”ഇതിന് മറുപടിയായി ആ വെസ്റ്റിൻഡീസ് യുവതാരം മഗ്രാത്തിനോട് പറഞ്ഞത് “പോയി നിൻ്റെ ഭാര്യയോട് ചോദിക്കൂ” എന്നതായിരുന്നു.

images 75 1

എന്നാൽ ഓസ്ട്രേലിയ ഇതിഹാസത്തിലെ പ്രിയപത്നി അന്ന് ക്യാൻസറുമായി പോരാടുകയായിരുന്നു. അതിൽ ദേഷ്യം വന്ന മഗ്രാത്ത് തിരിച്ച് ഇങ്ങനെ പറഞ്ഞു”‘If you fking mention my wife again, I will rip your fking throat apart.’”എന്നാൽ ഇതിന് വാക്കുകൾ കൊണ്ട് ആ യുവാവ് മറുപടി നൽകിയില്ല. വെസ്റ്റിൻഡീസ് യുവതാരം മറുപടി നൽകിയത് ബാറ്റ് കൊണ്ടായിരുന്നു. 137 പന്തിൽ 105 റൺസ് എടുത്ത ആ യുവതാരം മറ്റാരും അല്ല രംനരേഷ് സർവാൻ ആയിരുന്നു.


കരീബിയൻ ടീമിലെ ഏറ്റവും മികച്ച ടെക്നിക്കൽ ബാറ്റ്സ്മാൻ ആയിരുന്നു രംനരേഷ് സർവാൻ. എന്നാൽ ക്രിക്കറ്റ് ലോകത്ത് അദ്ദേഹം വേണ്ടപോലെ ശ്രദ്ധ നേടിയിട്ടില്ല. 2004ലെ ചാമ്പ്യൻസ് ട്രോഫി വെസ്റ്റിൻഡീസ് നേടുമ്പോൾ അതിൽ നിർണായക പങ്കുവഹിച്ച താരമാണ് സർവാൻ.