രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍

rohit sharma

മെല്‍ബണില്‍ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്‍റ് ആരംഭിച്ചു. ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഈ മത്സരത്തില്‍ മികച്ച ക്യാപ്റ്റന്‍സിയാണ് പുറത്തെടുത്തത് എന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു.

തുടക്കത്തിലേ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും നഷ്ടമായ പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത് ഇഫിത്തിക്കര്‍ അഹമ്മദായിരുന്നു. അക്സര്‍ പട്ടേലിന്‍റെ ഓവറില്‍ 3 സിക്സുകള്‍ അടിച്ചിരുന്നു.

ആ ഓവറില്‍ 21 റണ്‍സ് വഴങ്ങിയ അക്സറിനു പിന്നീട് രോഹിത് ശര്‍മ്മ പന്ത് കൊടുത്തിരുന്നില്ലാ.

” ആ ഓവറിനു ശേഷം അക്സര്‍ പട്ടേലിനു പന്ത് നല്‍കാതിരുന്നത് രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്‌റ്റന്‍സിയായിരുന്നു. രോഹിത് ശര്‍മ്മ പരിചയസമ്പന്നനായ അശ്വിന്‍റെ അടുത്തേക്കാണ് പോയത്. അശ്വിന്‍ 3 ഓവര്‍ എറിയുകയും ചെയ്തു. ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍സി ” മദന്‍ ലാല്‍ പറഞ്ഞു.

രോഹിത് ശർമ്മയ്‌ക്കൊപ്പം വർഷങ്ങളോളം കളിച്ച മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റര്‍സിയെ പ്രശംസിച്ചു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“ടീമിൽ അദ്ദേഹത്തിന് വളരെയധികം ബഹുമാനമുണ്ട്. അകത്തും പുറത്തും അദ്ദേഹം ഒരു നേതാവാണ്. അദ്ദേഹത്തിന് മികച്ച ആശയവിനിമയം ഉണ്ടെന്ന് എനിക്ക് എല്ലായ്പ്പോഴും തോന്നിയട്ടുണ്ട്, കളിക്കാർ അദ്ദേഹത്തെ ബഹുമാനിക്കുന്നു.” റെയ്ന പറഞ്ഞു.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നെതർലാൻഡിനെതിരെ ഒക്ടോബർ 27 ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

Scroll to Top