IPL 2022 ; പുതിയ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് ലക്നൗ ഫ്രാഞ്ചൈസി

IPL 2 1

2022 ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ എത്തുമ്പോള്‍ അതില്‍ ഒന്ന് സ്വന്തമാക്കിയത്   ആര്‍‌പി‌ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ്. 7090 കോടി രൂപക്കാണ് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റിനു മുന്നോടിയായി ടീമിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് നല്‍കി. ഉടമ സഞ്ജീവ് ഗോയങ്കയാണ് ഇക്കാര്യം അറിയിച്ചത്.

പേര് കണ്ടെത്തുന്നതിനായി ആരാധകര്‍ക്കിടയില്‍ ക്യാമ്ബയിന്‍ നടത്തിയിരുന്നു. പേര് പ്രഖ്യാപിച്ച ശേഷം എല്ലാ ആരാധകര്‍ക്കും സഞ്ജീവ് ഗോയങ്ക നന്ദി അറിയിച്ചു. കഴിഞ്ഞാഴ്ച്ച ടീമിന്‍റെ ക്യാപ്റ്റനായി കെല്‍ രാഹുലിനെ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്കസ് സ്റ്റോണിസ് (9.2 കോടി) യുവ സ്പിന്നര്‍ രവി ബിഷ്ണോയി (4 കോടി) എന്നിവരെയും ലക്നൗ സ്വന്തമാക്കി. മെഗാലേലത്തിനു ചിലവഴിക്കാന്‍ 59 കോടിയാണ് ടീമിനു ബാക്കിയുള്ളത്.

ഫെബ്രുവരി 12,13 തീയതികളിലാണ് മെഗാ താരലേലമെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച്‌ അവസാന വാരമായിരിക്കും പുതിയ ഐപിഎല്‍ സീസണിന് തുടക്കമാകുക. ഇതാദ്യമായല്ലാ സഞ്ജീവ് ഗോയങ്ക ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. 2016 ലും 2017 ലും ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് ലഭിച്ചപ്പോള്‍ റൈസിങ്ങ് പൂനൈ സൂപ്പര്‍ ജയന്‍റ്സ് എന്ന പേരില്‍ ടീം എത്തിയിരുന്നു.

See also  "തോറ്റത് മുംബൈയാണ്, ഹർദിക്കല്ല. അവനെ പഴിക്കേണ്ടതില്ല"- പിന്തുണയുമായി പൊള്ളാർഡ്.

ഈ സീസണിലേക്ക് മറ്റൊരു ടീമിനെ സ്വന്തമാക്കിയത് അഹമ്മദാബാദ് ആസ്‌ഥനമാക്കി സി.വി.സി ക്യാപിറ്റല്‍സാണ്. ഹാര്‍ദിക് പാണ്ഡ്യ, റഷീദ് ഖാന്‍ എന്നിവരെ 15 കോടി രൂപയ്ക്കും ശുഭ്മാന്‍ ഗില്ലിനെ ഏഴ് കോടി രൂപയ്ക്കും അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചു. ഇതുവരെ തങ്ങളുടെ ടീമിന്‍റെ പേര് അഹമ്മദാബാദ് ഫ്രാഞ്ചൈസി തീരുമാനിച്ചട്ടില്ലാ.

Scroll to Top