പേര് കേട്ട ബാറ്റിംഗ് നിരക്ക് അപമാനം. ഗ്രീന്‍ഫീല്‍ഡ് പിച്ച് ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോഡ് നേടി കൊടുത്തു.

kl and rohit opening

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 8 വിക്കറ്റ് വിജയം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി കെല്‍ രാഹുലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ വിജയപ്പിച്ചത്.

ബാറ്റിംഗ് പിച്ചില്‍ ഇന്ത്യ വളരെ ദുഷ്കരമായാണ് ബാറ്റ് ചെയ്തത്. റബാഡയും പാര്‍ണെലും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. റബാഡയുടെ മെയ്ഡണ്‍ ഓവറോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. തന്‍റെ രണ്ടാം ഓവറില്‍ രോഹിത് ശര്‍മ്മയെ (0) പുറത്താക്കി റബാഡ മികച്ച തുടക്കം നല്‍കി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 17 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

ഇതൊരു നാണക്കേടിന്‍റെ റെക്കോഡാണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്കോറാണ് ഈ മത്സരത്തില്‍ നേടിയത്. പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മ (2 പന്തില്‍ 0) കെല്‍ രാഹുല്‍ (26 പന്തില്‍ 11) വിരാട് കോഹ്ലി (8 പന്തില്‍ 3) എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. 3 റണ്‍ എക്സ്ട്രാസിലൂടെ നേടി.

ഇതിനു മുന്‍പ് 2016 ല്‍ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിനിടെ നേടിയ 21 റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ സ്കോര്‍

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

Lowest Powerplay scored by India in T20i

  • India v South Africa at Thiruvananthapuram, 28 Sep 2022 – 17/1
  • India v Pakistan at Mirpur, 27 Feb 2016 – 21/3
  • India v England at Ahmedabad, 12 Mar 2021 – 22/3
  • India v England at Ahmedabad, 16 Mar 2021 – 24/3
  • Zimbabwe v India at Harare, 22 Jun 2016 – 29/3
Scroll to Top