വീണ്ടും ക്രിക്കറ്റ് ലോകത്തെ കരയിപ്പിച്ച് മറ്റൊരു കോവിഡ് മരണം കൂടി :സ്റ്റാർ സ്പിന്നറുടെ പിതാവ് അന്തരിച്ചു

വീണ്ടും ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കോടി  സങ്കടത്തിലാക്കി  മറ്റൊരു  കോവിഡ് മരണം കൂടി  .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കൊവിഡ് ബാധിച്ച് മരിച്ചു.ആഴ്ചകൾ മുൻപ് കോവിഡ് ബാധിതനായ പ്രമോദ് കുമാർ  രോഗം മാറി കൊവിഡാനന്തര ചികിത്സയിലായിരുന്നു .

കൊവിഡ് ബാധിതനായിരുന്ന കുമാറിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ  ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .അച്ഛന്റെ മരണ വിവരം പിയൂഷ് ചൗള  തന്നെയാണ് ഏവരെയും  ഇന്‍സ്റ്റഗ്രാമില്‍ കൂടി അറിയിച്ചത്.ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയുടെ പിതാവ് കനിജ്ഭായ് സക്കറിയ കൊവിഡ് ബാധിതനായി മരണപ്പെട്ടത്  ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വളരെ  വിഷമം സൃഷ്ഠിച്ചിരുന്നു .

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന പിയൂ ചൗളയെ ഇത്തവണത്തെ  ഐപിഎല്‍ താരലേലത്തില്‍  2.40 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീം  സ്വന്തമാക്കിയെങ്കിലും 32കാരനായ  താരത്തിന് സീസണിലെ  ഒരൊറ്റ  മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.  നേരത്തെ 2011 ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന ലെഗ് സ്പിന്നറായിരുന്നു പിയൂഷ് ചൗള .