ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല. ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ.

385733

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലും കനത്ത പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ 110 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ആവിഷ്കാ ഫെർണാണ്ടോ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 248 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യയ്ക്ക് പൂർണ്ണമായ ഒരു തകർച്ച തന്നെയാണ് ഉണ്ടായത്. ഇന്ത്യൻ ബാറ്റർമാരിൽ ആർക്കും തന്നെ ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കേവലം 138 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു. ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. മത്സരത്തിലെ പരാജയത്തിന്റെ നിരാശ മത്സരശേഷം രോഹിത് ശർമ പ്രകടിപ്പിക്കുകയുണ്ടായി.

ഒരു പരമ്പരയിൽ പരാജയം അറിഞ്ഞതുകൊണ്ട് ലോകം അവസാനിക്കില്ല എന്നാണ് രോഹിത് ശർമ പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. “ഇതൊരു വലിയ നിരാശയായി ഞങ്ങൾ കാണുന്നില്ല. എന്നിരുന്നാലും ഞങ്ങൾ ഇതിനെ വ്യക്തിപരമായും ടീം എന്ന നിലയിലും കൃത്യമായി നോക്കി കാണും. ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ആരും തന്നെ ഒരിക്കലും ഒരു അലംഭാവത്തോടെ കളിക്കില്ല. ഞാൻ നായകനായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള അലംഭാവത്തിന് യാതൊരു സാധ്യതയുമില്ല. ഇത്തരം പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ ടീമുകളെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ പരമ്പരയിൽ ശ്രീലങ്ക ഞങ്ങളെക്കാൾ നന്നായി കളിച്ചു.”- രോഹിത് ശർമ പറയുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“ഇവിടുത്തെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് ഞങ്ങൾ പ്ലേയിംഗ് ഇലവനും കോമ്പിനേഷനും നിർമ്മിച്ചത്. മാത്രമല്ല ടീമിൽ കുറച്ചധികം താരങ്ങൾ ഉൾപ്പെട്ടിരുന്നു. എല്ലാവർക്കും അവസരങ്ങൾ നൽകേണ്ടതും ഉണ്ടായിരുന്നു. ഈ പരമ്പരയിലേക്ക് വരുമ്പോൾ പോസിറ്റുകളെക്കാൾ അധികം കുറച്ച് ഏരിയകളിലെ നെഗറ്റീവുകളാണ് ഞങ്ങൾ നോക്കി കാണുന്നത്. ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. എന്നിരുന്നാലും ഒരു പരമ്പര നഷ്ടപ്പെട്ടതിനാൽ ഇവിടെ ലോകമൊന്നും അവസാനിക്കില്ല. ഇത്തരത്തിൽ അവിടെയും ഇവിടെയും ചില പരമ്പരകൾ നഷ്ടപ്പെട്ടേക്കാം. പക്ഷേ എങ്ങനെ ഇത്തരം പരാജയങ്ങളിൽ നിന്ന് തിരിച്ചു വരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.”- രോഹിത് കൂട്ടിച്ചേർത്തു.

പരമ്പരയിലൂടനീളം തന്റെ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്ന സന്തോഷത്തിലാണ് അസലങ്ക സംസാരിച്ചത്. ഇന്ത്യ ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് എന്ന് തങ്ങൾക്ക് ബോധ്യം ഉണ്ടായിരുന്നതായി അസലങ്ക പറയുന്നു. അതിനാൽ തന്നെ തങ്ങളുടെ ശക്തിയിൽ ഉറച്ചു നിൽക്കാനാണ് താൻ ശ്രമിച്ചതെന്നും അസലങ്ക കൂട്ടിച്ചേർത്തു. സ്പിന്നാണ് തങ്ങളുടെ കരുത്ത് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രമിച്ചതായി താരം പറഞ്ഞു. പുതിയ പരിശീലകനായ സനത് ജയസൂര്യയെയും അഭിനന്ദിച്ചു കൊണ്ടാണ് അസലങ്ക സംസാരിച്ചത്.

Scroll to Top