എന്താണ് ഈ ചുവപ്പിന്റെ കാരണം :ഒടുവിൽ കണ്ടെത്തി ക്രിക്കറ്റ്‌ ലോകം

IMG 20210814 090000 scaled

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ രണ്ടാം ദിനം ലോർഡ്‌സ് സാക്ഷിയായത് ഒരു അപൂർവ്വ സംഭവത്തിന്‌ കൂടിയാണ്. രണ്ടാം ദിനം ലോർഡ്‌സിൽ സർവ്വം ചുവപ്പ് നിറമായിരുന്നു. ഒരുവേള മത്സരം കണ്ട ക്രിക്കറ്റ്‌ ആരാധകരിലും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിലും രണ്ട് ക്രിക്കറ്റ് ടീമിലെയും താരങ്ങളുടെ തൊപ്പിയിലും ഷർട്ടിലും അടക്കം ചുവപ്പ് നിറം എങ്ങനെ ഇടം കണ്ടെത്തി എന്നുള്ള ചർച്ചകൾ വ്യാപക പ്രചാരം നേടി. മത്സരത്തിന് മുൻപ് ഇരു ടീമിലെയും എല്ലാ താരങ്ങൾ അടക്കം ചുവപ്പ് തൊപ്പിയനിഞ്ഞാണ് എത്തിയറത് പോലും.ഈ ഒരു വളരെ അപ്രതീക്ഷിതമായ മാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് കായിക ലോകം.

എന്നാൽ ഈ അപൂർവ്വതക്ക്‌ കാരണം മറ്റൊന്നുമല്ല. ഇംഗ്ലണ്ട് മുൻ നായകൻ ആൻഡ്രൂ സ്ട്രോസിന്റെ ഭാര്യയായ റൂത്ത് സ്ട്രോസിന്റെ സ്മരണാർത്ഥമുള്ള ഒരു പരിപാടിയാണിത്.റൂത്ത് സ്ട്രോസിന്റെ ഓർമകൾക്കായി സ്ഥാപിക്കപ്പെട്ട “റെഡ് ഫോർ റൂത്ത് “എന്നൊരു ഫൗണ്ടേഷന്റെ ധനസമാഹരണ ക്യാമ്പയിന്റെ ഭാഗമാണ് ഈ റെഡ് കളർ തൊപ്പിയും ജേഴ്സിയിലെ ചുവപ്പ് നിറവും എല്ലാം. ഈ ഒരു മികച്ച ഉദ്യമത്തിന് 2 ടീമിലെയും എല്ലാം ക്രിക്കറ്റ്‌ താരങ്ങളും പിന്തുണ നൽകിയിരുന്നു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അതേസമയം ലോർഡ്‌സിലെ മത്സരം കാണുവാൻ ആൻഡ്രൂ സ്ട്രോസ് എത്തി. താരവും ചുവപ്പ് കോട്ടണിഞ്ഞാണ് രണ്ടാം ദിവസം കളി കണ്ടത്. മുൻ ഇന്ത്യൻ ടീം താരവും നിലവിൽ ബിസിസിഐയുടെ പ്രസിഡന്റ്‌ കൂടിയായ സൗരവ് ഗാംഗുലി ഏറെ സമയം ആൻഡ്രൂ സ്ട്രോസ്സുമായി ചിലവഴിച്ചിരുന്നു.നേരത്തെ വളരെ ഏറെ അവിചാരിതമായി 2018 ഡിസംബറിലാണ് ശ്വാസകോശ സംബന്ധമായ അര്‍ബുദ രോഗം ബാധിച്ച് സ്ട്രോസിന്റെ ഭാര്യ റൂത്ത് സ്ട്രോസ് വിടപറഞ്ഞത്.ഇന്നലെത്തെ മത്സരത്തിലെ ഈ ഒരു പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിന്നടക്കം വൻ കയ്യടികൾ ലഭിച്ച് കഴിഞ്ഞു

Scroll to Top