വരുന്ന ലേലത്തിൽ അയാൾക്ക് 20 കോടി ലഭിക്കും :പ്രവചിച്ച് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വരാനിരിക്കുന്ന ടി :20 ലോകകപ്പ് ലക്ഷ്യമാക്കി തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണത്തെ ടി :20 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ ടീം ഇന്ത്യക്ക് പുതിയ ക്യാപ്റ്റനും ഹെഡ് കോച്ചിനും കീഴിൽ മികച്ച തുടക്കമാണ് നേടുന്നത്. കിവീസിന് എതിരായ ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ജയിച്ച ടീം ഇന്ത്യക്ക് അനവധി പോസിറ്റീവുകൾ ഇതിനകം ഈ പരമ്പര നൽകി കഴിഞ്ഞു. വിരാട് കോഹ്ലിക്ക് ശേഷം ടി :20 ടീമിന്റെ സ്ഥിരം നായകനായി എത്തിയ രോഹിത് ശർമ്മ അടുത്ത ടി :20 ലോകകപ്പാണ് പ്രധാന ലക്ഷ്യമെന്ന് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ ലോകകപ്പിൽ അടക്കം ഇന്ത്യൻ ടീമിന് കരുത്തായി മാറിയ രോഹിത് ശർമ്മ:ലോകേഷ് രാഹുൽ ഓപ്പണിങ് ജോഡി അപൂർവ്വമായ റെക്കോർഡുകൾ കൂടി തകർത്താണ് കുതിപ്പ് തുടരുന്നത്. മികച്ച ഫോമിലുള്ള ലോകേഷ് രാഹുൽ ഇത്തവണ ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേട്ടത്തിന് അരികിൽ എത്തിയിരുന്നു. പഞ്ചാബ് കിങ്സ് ടീം താരമായ ലോകേഷ് രാഹുൽ വരുന്ന സീസണിന് മുൻപായി മെഗാ താരലേലത്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. പഞ്ചാബ് ടീമിൽ നിന്നും മാറുവാനുള്ള താല്പര്യം ലോകേഷ് രാഹുൽ ഇതിനകം ടീം മാനേജ്മെന്റിനെ കൂടി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വരുന്ന മെഗാ താരലേലം രാഹുലിനെ കൂടി ഉൾപെടുത്തിയാണ് നടക്കുന്നത് എങ്കിൽ ഏറ്റവും അധികം ഡിമാണ്ടുള്ള താരമായി രാഹുൽ മാറും എന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ഈ ഒരു മികച്ച ഫോം ഇനിയും തുടർന്നാൽ വരുന്ന ലേലത്തിൽ രാഹുൽ അനായാസം 20 കോടി തുക സ്വന്തമാക്കി ഏതെങ്കിലും ഒരു ടീമിലേക്ക് എത്തുമെന്നാണ് ചോപ്രയുടെ വാക്കുകൾ.ഇന്ത്യക്കായി അവസാനം കളിച്ച അഞ്ചിൽ നാല് ടി :20യിലും രാഹുൽ ഫിഫ്റ്റി നേടി