ന്യൂസിലന്‍റിനു കനത്ത പ്രഹരം. സൂപ്പര്‍ താരം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്

2021 ടി20 ലോകകപ്പില്‍ നിന്നും ന്യൂസിലന്‍റ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ പുറത്ത്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്നേയാണ് ഈ വാര്‍ത്ത വന്നത്. ട്രയിനിങ്ങിനു ശേഷം ബുദ്ധിമുട്ട് പറഞ്ഞ ലോക്കി ഫെര്‍ഗൂസനെ സ്കാനിങ്ങിനു വിധേയമാക്കിയ ശേഷമാണ് പരിക്കാണ് എന്ന് ബോധ്യപ്പെട്ടത്. ഗ്രേഡ് 2 പരിക്കായ ലോക്കി ഫെര്‍ഗൂസന് 3 ആഴ്ച്ച പുറത്തിരിക്കേണ്ടി വരും.

ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിനു മുന്‍പ് ലോക്കി ഫെര്‍ഗൂസനെ നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണ് എന്ന് ന്യൂസിലന്‍റ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. പരികേറ്റ പേസറിനു പകരം ആദം മില്‍നെ ന്യൂസിലന്‍റ് ടീമിനൊപ്പം ചേരും.

297914.4

കഴിഞ്ഞ രണ്ടാഴ്ച്ചയായി ന്യൂസിലന്‍റ് ടീമിനോടൊപ്പം ആദം മില്‍നെ പരിശീലനം നടത്തുന്നുണ്ടെന്നു ന്യൂസിലന്‍റ് ഹെഡ് കോച്ച് അറിയിച്ചു. ഐസിസി ടെക്നിക്കല്‍ കമ്മിറ്റി മില്‍നയെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി. ന്യൂസിലന്‍റിനായി 13 ടി20 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റാണ് ഫെര്‍ഗൂസന്‍ നേടിയിരിക്കുന്നത്.