വീരുവിനെ പോലെ അവനും ബൗളർമാരുടെ പേടിസ്വപ്നം : ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി മൈക്കൽ വോൺ

images 2021 02 05T082507.342

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്  ഇന്ന് ചെന്നൈയിൽ നടക്കുന്ന ആദ്യ  ടെസ്റ്റ് മത്സരത്തോടെ  തുടക്കമാകാനിരിക്കെ  ഇന്ത്യയുടെ യുവതാരം റിഷാബ് പന്തിനെ വാനോളം  പുകഴ്ത്തി  രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന  ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച പന്തിനെ മുൻ ഇന്ത്യൻ ഓപ്പണർ സെവാഗുമായാണ്  വോൺ താരതമ്യം ചെയ്യുന്നത് .

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ എതിര്‍ ടീം  ബൗളര്‍മാരുടെ മനസില്‍ എപ്പോഴും  ഭയം   കൊണ്ടുവരുവാൻ കഴിയുന്ന ബാറ്റ്സ്മാനാണ് റിഷഭ് പന്തെന്ന് വോണ്‍ പറഞ്ഞു. ചിലപ്പോഴൊക്കെ റിഷഭ് പന്ത് മോശം ഷോട്ടുകൾ കളിച്ച്   ഔട്ട്‌ ആകും എന്തങ്കിലും   പലപ്പോഴും അദ്ദേഹത്തിന് ഇന്ത്യയെ ബാറ്റിങ്ങിലൂടെ  ഒറ്റക്ക് തന്നെ വിജയിപ്പിക്കുവാൻ കഴിയും  എന്നും വോൺ അഭിപ്രായപ്പെട്ടു .

“തന്റെ കരിയറിലുടനീളം ഇന്ത്യൻ ഓപ്പണർ വിരേന്ദർ  സെവാഗ് എതിര്‍ ബൗളര്‍മാര്‍ക്ക് എക്കാലവും പേടി സ്വപ്നമായിരുന്നു. അതുപോലെയാണ് റിഷഭ് പന്തും. സിക്സടിക്കാനുള്ള അയാളുടെ കഴിവ് എതിരാളികളുടെ ഉറക്കം കെടുത്തും. പലപ്പോഴും മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുവാൻ റിഷാബ് പന്തിന് കഴിയും . ചെറിയ പിഴവുകളില്‍ ചിലപ്പോള്‍ അദ്ദേഹം കുറഞ്ഞ സ്കോറില്‍ പുറത്താവുമായിരിക്കാം. പക്ഷെ വലിയ സ്കോര്‍ നേടി ടീമിനെ നിരവധി മത്സരങ്ങളില്‍ ജയിപ്പിക്കാനും പന്തിനാവും.അക്കാര്യത്തിൽ ആർക്കും സംശയമില്ല  ” വോൺ പറഞ്ഞുനിർത്തി .

See also  "ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ലോകകപ്പ് നേടണം"- രോഹിത് തന്‍റെ ലക്ഷ്യം തുറന്നുപറയുന്നു.

  “വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്  പരമ്പരയില്‍ റിഷഭ് പന്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ പ്രകടനമായിരിക്കും താന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്നും വോണ്‍ പറഞ്ഞു. പന്ത്  എപ്പോയൊക്കെ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴെല്ലാം ഞാന്‍ കാണാനിരിക്കും. കാരണം ആ കളി ഒരിക്കലും  നഷ്ടമാക്കാനാവില്ലെന്നും ” വോണ്‍ വ്യക്തമാക്കി.

Scroll to Top