തോൽവിയിലും സ്റ്റാറായി ചേതൻ സക്കറിയ : താരം വളർന്നത് കഷ്ടപാടിലും ദുഖത്തിലും

IMG 20210724 092448

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം ഏറെ നിരാശ സമ്മാനിച്ചാണ് കൊളംബോ പ്രേമദാസ് സ്റ്റേഡിയത്തിലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം അവസാനിച്ചത്. മൂന്ന് വിക്കറ്റിന്റെ ജയവുമായി പരമ്പരയിൽ നാണക്കേട് ഒഴിവാക്കിയ ലങ്കൻ ടീമും പരമ്പര 2-1 സ്വന്തമാക്കിയ ശിഖർ ധവാന്റെ ഇന്ത്യൻ സംഘവും സന്തോഷത്തിലാണ്. എന്നാൽ വളരെ അപൂർവ്വമായ റെക്കോർഡുകളും പിറന്ന പരമ്പരയിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വൻ സർപ്രൈസാണ് ഒരുക്കിയത്. 5 പ്രമുഖ താരങ്ങൾക്ക് അരങ്ങേറ്റ മത്സരത്തിനുള്ള അവസരം നൽകിയ ഇന്ത്യൻ ടീമിൽ എല്ലാ ആരാധകരും കാത്തിരുന്ന മലയാളി താരം സഞ്ജു സാംസന്റെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റവും നടന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ സഞ്ജു സാംസൺ ഒപ്പം കളിക്കുന്ന ചേതൻ സക്കറിയക്കും അന്താരാഷ്ട്ര അരങ്ങേറ്റം മൂന്നാം ഏകദിനത്തിൽ നടന്നപ്പോൾ താരത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം വീണ്ടും ക്രിക്കറ്റ്‌ പ്രേമികളിൽ ചർച്ചയായി മാറുകയാണ്.

പലപ്പോഴും ജീവിതം നമ്മൾ ഏവരും കരുതുന്നത് പോലെയല്ല എല്ലാവിധ പ്രതീക്ഷകൾക്കും അപ്പുറം സംഭവിച്ച പല ദുരന്തങ്ങളും ജീവിതത്തിൽ ഒട്ടനവധി വെല്ലുവിളികൾ ഉയർത്തുമ്പോൾ അതിൽ നിന്നെല്ലാം കുതിക്കുന്നവനാണ് യഥാർത്ഥ പോരാളി.പോരാളി എന്നൊരു വിശേഷണം അർഹിക്കുന്ന ഒരു യുവ ക്രിക്കറ്റ് താരം തന്നെയാണ് ചേതൻ സക്കറിയ. അനേകം പ്രതിഭകളാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എക്കാലവും അനുഗ്രഹീതമാണെങ്കിലും ഇന്ന് ഇന്ത്യൻ സ്‌ക്വാഡിൽ നേരിടുന്ന ഒരു പ്രശ്നം മികച്ച ഇടംകയ്യൻ പേസർമാരുടെ ആഭാവമാണ്. ഭാവി ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ എന്നൊരു വിശേഷണം ആരാധകരിൽ നിന്നുംഏറെ ചുരുങ്ങിയ കാലയാളവിൽ സ്വന്തമാക്കിയ ചേതൻ സക്കറിയ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റത്തിൽ ഞെട്ടിച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം ലങ്കൻ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു.

അരങ്ങേറ്റ ഏകദിനത്തിൽ നേട്ടങ്ങൾ അവൻ സ്വന്തമാക്കുമ്പോയും അവന്റെ ബൗളിംഗിന് കയ്യടികൾ ലഭിക്കുമ്പോയും അവന്റെ ജീവിതത്തിലെ വേദനകൾ ഇന്നും ബാക്കിയാണ്.തന്റെ ജീവിതത്തിൽ അവന്റെ എല്ലാ ഉയർച്ചക്കും കാരണമായ രണ്ട് വ്യക്തികൾ ഇന്ന് അവനൊപ്പമില്ല. അന്താരാഷ്ട്ര അരങ്ങേറ്റത്തിനൊപ്പം ചേതൻ ചിരിക്കുന്നുണ്ട് എങ്കിലും ആ തുറന്ന ചിരിക്കും അപ്പുറം മനസ്സിലവൻ കരയുകയാണ്.ജനുവരിയിൽ സയ്യാദ് മുഷ്ത്താഖ് അലി ട്രോഫിയിൽ ചേതൻ ഗംഭീര പ്രകടനത്താൽ അഭിനന്ദനങ്ങൾ വാങ്ങിക്കൂട്ടുമ്പോയാണ് സഹാദരന്റെ വേർപാട് അവന്റെ ജീവിതത്തിൽ ഇരുട്ട് സമ്മാനിച്ചത്. വീട്ടുകാർ സഹോദരന്റെ മരണം അവനിൽ നിന്നും മറച്ചപ്പോൾ ടൂർണമെന്റ് കഴിഞ്ഞ ശേഷം വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് ചേതൻ ആ ദുഃഖ വാർത്ത അറിയുന്നത്. ശേഷം താരം ഐപിൽ പതിനാലാം സീസണിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിലെ വിശ്വസ്ത ബൗളറായി വളർന്നു. താരലേലത്തിൽ അവന്റെ എല്ലാ കഴിവും തിരിച്ചറിഞ്ഞ രാജസ്ഥാൻ ടീം കോടി രൂപക്കാണ് ടീമിലേക്ക് അവനെ എത്തിച്ചത്. സഹോദരന്റെ വേർപാടിൽ തകർന്ന അവൻ പക്ഷേ കളിമികവിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

എന്നാൽ ഐപിൽ കോവിഡ് കാരണം പാതിവഴിയിൽ നിർത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ചേതൻ സക്കറിയക്ക്‌ മറ്റൊരു ദുരന്തം കൂടി സമ്മാനിച്ചാണ് മെയ്‌ മാസവും കടന്ന് പോയത്. പിതാവിന്റെ മരണം അവനെ ഏറെ തളർത്തിയിരുന്നു. കോവിഡ്ബാധിതനായിരുന്ന പിതാവ് മരണപെട്ടതോടെ ജീവിതത്തിലെ ഒരു ഊർജമാണ് അവനെ വിട്ടുപോയത്. ശ്രീലങ്കക്ക്‌ എതിരായ ഏകദിന, ടി :20 സ്‌ക്വാഡിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ ചേതൻ സക്കറിയ ഇടം നേടിയതിൽ സന്തോഷിക്കാത്ത ക്രിക്കറ്റ് പ്രേമികളില്ല. ഇനിയും കരിയറിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കുവാൻ ഈ യുവ താരത്തിന് കഴിയും. സഹീർ ഖാനും ഒപ്പം ആശിഷ് നെഹ്‌റയും ഒഴിച്ചിട്ട ഇടംകയ്യൻ പേസ് ബൗളർ സ്ഥാനത്തേക്ക് ചെതൻ കുതിക്കുമെന്ന വിശ്വാസം എല്ലാ ക്രിക്കറ്റ്‌ ആരാധകരിലുമുണ്ട്.

Scroll to Top