ചെന്നൈ ടീമിനെ തോൽപ്പിക്കാൻ ആർക്കും കഴിയും : ബലഹീനതകൾ ചൂണ്ടികാട്ടി ലാറ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഗംഭീര പ്രകടനവുമായി എല്ലാ ആരാധകർക്കും വളരെ ഏറെ സംതൃപ്തി നൽകുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ്. തുടർ ജയങ്ങളോടെ ഐപിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈ ടീം ഇതിനകം 10 മത്സരങ്ങളിൽ 8ലും ജയം കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം ഐപിൽ ചരിത്രത്തിൽ തന്നെ ആദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ ടീമും ധോണിയും ഇത്തവണ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. ഐപിൽ പോയിന്റ് ടേബിളിൽ കുതിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ചില ബാറ്റിങ് പ്രശ്നങ്ങൾ കൊൽക്കത്തക്ക്‌ എതിരായ മത്സരത്തിന് ശേഷം സജീവ ചർച്ചകളായി മാറിയിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ഋതുരാജ് ഗെയ്ക്ഗ്വാദ് ഫാഫ് ഡൂപ്ലസ്സിസ് എന്നിവർ മികച്ച ഫോം തുടരുമ്പോൾ മധ്യനിരയിൽ ക്യാപ്റ്റൻ ധോണി, സുരേഷ് റെയ്ന എന്നിവരെല്ലാം കരിയറിലെ മോശം ഫോമിലാണ്.കൂടാതെ നായകൻ ധോണിക്ക്‌ ടീമിൽ തന്റെ മികച്ച ക്യാപ്റ്റൻസി റോളിൽ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട് എങ്കിൽ പോലും ഒരിക്കലും ബാറ്റിങ്ങിൽ ടീമിന്റെ പ്രതീക്ഷകൾക്ക്‌ ഒപ്പമെത്താൻ കഴിയുന്നില്ല.

ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ. ചെന്നൈ സൂപ്പർ കിങ്‌സ് നിലവിൽ മറ്റുള്ള ടീമുകളെക്കാൾ മുൻപിലാണെങ്കിൽ പോലും അവർക്കും വളരെ അധികം പ്രശ്നങ്ങളുണ്ടെന്നും തുറന്നുപറയുകയാണ് ലാറ. ” ചെന്നൈ ടീം അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണിപ്പോഴും. ബാറ്റിങ് നിരക്ക്‌ ഒപ്പം ബൗളർമാരും മികച്ച ഫോം ആവർത്തിക്കുന്നുണ്ട്.എങ്കിലും ചെന്നൈ ടീമിൽ വീക്നെസ് കാണുവാൻ സാധിക്കും എന്താണ് പ്രശ്നങ്ങൾ എന്നൊക്കെ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ മറ്റുള്ള ടീമുകൾക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന വീക്നെസ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലുണ്ട്. “ലാറ വാചാലനായി

അതേസമയം ടീമുകൾ അവരുടെ മികവ് കണ്ടെത്തുന്നത് പോലെ ടീമിലെ എല്ലാ ബലഹീനതകളും കണ്ടെത്തണമെന്ന് വ്യക്തമാക്കിയ ബ്രയാൻ ലാറ ചെന്നൈ ടീമിനും പ്രശ്നങ്ങൾ മുൻപോട്ടുള്ള ഏറെ നിർണായക മത്സരങ്ങൾക്ക് മുൻപായി പരിഹരിക്കേണ്ടതുണ്ടെന്നും വിശദമാക്കി “മുംബൈക്ക് എതിരായ കളി മുതൽ നാം ഒരു കാര്യം കണ്ടതാണ്. തുടക്കത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശേഷം അവർ ആ അധിപത്യം നഷ്ടമാക്കുകയായിരുന്നു പ്രശ്നങ്ങൾ എന്തൊക്കെയെന്ന് ഇവിടെ എല്ലാവർക്കും മുൻപിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല പ്രശ്നങ്ങൾ അവർക്ക് പരിഹരിക്കാൻ കഴിയും”മുൻ താരം സ്റ്റാർ സ്പോർട്സ് പരിപാടിയിൽ വെച്ച് തന്റെ നിരീക്ഷണം വിശദമാക്കി