വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക : ദിമുത് കരുണാരത്‌നെക്ക് പകരം പുതിയ ഏകദിന ക്യാപ്റ്റൻ

വീണ്ടും ഒരിടവേളക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻസി മാറ്റം .വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ കുശാല്‍ പെരേര ശ്രീലങ്കന്‍ ഏകദിന ടീമിന്റെ നായകനായേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇപ്പോഴത്തെ നായകൻ ദിമുത് കരുണാരത്‌നക്ക് പകരം വരുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ കുശാല്‍  പെരേര ശ്രീലങ്കയെ നയിക്കുമെന്ന് ലങ്കൻ  ക്രിക്കറ്റ് ബോർഡ്‌ പ്രസ്താവനയിൽ  അറിയിച്ചു.

നേരത്തെ 2019 ലോകകപ്പ് ശേഷമാണ് കരുണരത്ന ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്.അദ്ദേഹത്തിന്റെ കീഴിൽ കളിച്ച  17 മത്സരങ്ങളില്‍ പത്തെണ്ണം മാത്രമാണ് ശ്രീലങ്ക വിജയിച്ചത് .മോശം ബാറ്റിംഗ് ഫോം തുടരുന്ന ഓപ്പണർ  കരുണാരത്‌നെയെ ടീമില്‍ നിന്ന് ഒഴിവാക്കും എന്നാണ് സൂചനകൾ . വരുന്ന  ടി : 20 ലോകകപ്പ് 2023 ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ട് കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന്റെ കൂടി ഭാഗമായിട്ടാണിപ്പോഴത്തെ ഈ മാറ്റങ്ങൾ . വലംകൈയ്യൻ സ്റ്റാർ ബാറ്റ്സ്മാൻ കുശാല്‍ മെന്‍ഡിസായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍ .

അതേസമയം നായകൻ കൂടിയയായ കരുണരത്നയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോർഡ് അത്ര മികച്ചതല്ല .ടെസ്റ്റിൽ ലങ്കൻ ടീമിലെ നമ്പർ വൺ ബാറ്സ്മാനായ താരം പക്ഷേ ഏകദിന ടീമിൽ മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെച്ചിട്ട് നാളുകളയി .അതാണിപ്പോൾ ക്യാപ്റ്റൻസി റോളിനോപ്പം താരത്തെ ടീമിൽ നിന്നും ഒഴിവാക്കുവാനുള്ള കാരണം.ആഴ്ചകൾ മുൻപ് സ്റ്റാർ ആൾറൗണ്ടർ തിസാര പെരേര ലങ്കൻ അന്താരാഷ്ട്ര ടീമിൽ നിന്നും വിരമിച്ചിരുന്നു .