സഞ്ജുവിന് ടീമാണ് വലുത്, തെല്ലും സ്വാർത്ഥതയില്ല. പ്രശംസയുമായി കുമാർ സംഗക്കാര.

ezgif 1 81e5b50d09

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 32 റൺസിന്റെ വിജയമാണ് കയ്യടക്കിയത്. ഇതിനുശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കോച്ച് കുമാർ സംഗക്കാര. സഞ്ജു മത്സരത്തിൽ സ്വാർത്ഥതയുടെ ഒരു കണിക പോലും ഇല്ലാതെയാണ് കളിച്ചത് എന്നാണ് സംഗക്കാര മത്സരശേഷം പറഞ്ഞത്. രാജസ്ഥാൻ തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് സംഗക്കാര സഞ്ജുവിനെ അഭിനന്ദിക്കുന്ന രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സഞ്ജു എല്ലായിപ്പോഴും ടീമിനായിട്ടാണ് കളിക്കുന്നതെന്നും, തന്റെ റൺസ് നോക്കാറില്ലെന്നും സംഗക്കാര പറയുന്നു. “സഞ്ജുവിന്റെ ബാറ്റിംഗിനെപ്പറ്റി ജോസ് ബട്ലർ മുൻപ് ഒരു കാര്യം നിരീക്ഷിച്ചിരുന്നു. സഞ്ജു എപ്പോഴും ടീമിനായിയാണ് കളിക്കുന്നത്. അത് നമുക്ക് ഇപ്പോഴും മനസ്സിലാവുന്നു. അവൻ മത്സരത്തിൽ നേടിയ റൺസിനെ കുറിച്ചല്ല ഞാൻ പറയുന്നത്. അവൻ ഏതുതരത്തിലാണ് സ്കോർ ചെയ്യാൻ നോക്കിയത് എന്നതിനെ പറ്റിയാണ്. സഞ്ജു മത്സരത്തിൽ തന്റെ ഉദ്ദേശം കാണിച്ചു. വളരെ മാതൃകാപരമായി തന്നെ ടീമിനെ നയിക്കാനും സഞ്ജുവിന് സാധിച്ചു.”- സംഗക്കാര പറയുന്നു.

“സഞ്ജു മത്സരത്തിൽ സ്വന്തം റൺസിനെ പരിഗണിച്ചില്ല. അവൻ മത്സരത്തിൽ മുൻപോട്ട് വെച്ച ഈ മാതൃക, അല്ലെങ്കിൽ സെറ്റ് ചെയ്ത ഈ ഒരു ശൈലി ടീമിലെ എല്ലാവർക്കും തന്നെ പിന്തുടരാൻ സാധിക്കുന്ന ഒന്നാണ്. അതിനാൽതന്നെ സഞ്ജു മത്സരത്തിൽ വളരെ മികച്ച രീതിയിൽ കളിച്ചു എന്ന് ഞാൻ പറയുന്നു. മാത്രമല്ല ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ സഞ്ജു നിർണായകമായ പങ്കും വഹിക്കുകയുണ്ടായി.”- സംഗക്കാരെ കൂട്ടിച്ചേർത്തു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

മത്സരത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മത്സരത്തിൽ 200 റൺസ് നേടുകയുണ്ടായി. ജയ്പൂരിൽ ആദ്യമായാണ് ഒരു ടീം 200 റൺസ് നേടുന്നത്. ഒപ്പം ബോളിങ്ങിലും രാജസ്ഥാൻ കൃത്യത കാണിച്ചതോടെ മത്സരത്തിൽ ചെന്നൈ 32 റൺസിന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 17 പന്തുകളിൽ 17 റൺസാണ് സഞ്ജു സാംസൺ നേടിയത്. വലിയ ഇന്നിംഗ്സ് കളിക്കാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയാണ് കുമാർ സംഗക്കാര വാനോളം പുകഴ്ത്തിയത്.

Scroll to Top