ലങ്കൻ പരമ്പരയിൽ തിളങ്ങും :ഇന്ത്യൻ ടീമിൽ തിരികെ എത്താമെന്ന് പ്രതീക്ഷിച്ച് സൂപ്പർ താരം

IMG 20210704 193124

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇനി വരുന്ന നിർണായക അന്താരാഷ്ട്ര മത്സരങ്ങളുടെ ആവേശത്തിലാണ്. ശ്രീലങ്കക്ക്‌ എതിരായ ഏകദിന, ടി :20 പരമ്പരകൾ ജൂലൈ പതിമൂന്നിന് ആരംഭിക്കുമ്പോൾ ഓഗസ്റ്റിൽ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയും വളരെ പ്രധാനമാണ്.ലങ്കക്ക് എതിരായ പര്യടനം നായകൻ ശിഖർ ധവാനും സ്‌ക്വാഡിലെ മറ്റ് താരങ്ങൾക്കും പ്രധാനമാണ്. വരുന്ന ടി :20 ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീമിന്റെ അവശേഷിക്കുന്ന മൂന്ന് ടി :20 മത്സരങ്ങളും ഈ പരമ്പരയിലാണ്. ഏറെ താരങ്ങൾ ലോകകപ്പിൽ ഒരു സ്ഥാനം സ്വപ്നം കാണുന്നുണ്ട്. കൂടാതെ വരുന്ന ഐപിൽ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളും താരങ്ങൾ പ്രതീക്ഷയോടെ കാണുന്നുണ്ട്. നിലവിൽ ലങ്കൻ പര്യടനം കളിക്കുവാൻ പോകുന്ന ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നറായ കുൽദീപ് യാദവ് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ.

ഒരു നീണ്ട കാലയളവിൽ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ അഭിഭാജ്യ ഘടകമായിരുന്ന ചൈനമാൻ സ്പിന്നർ കുൽദീപ് യാദവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ കുറവ് അവസരങ്ങൾ ലഭിക്കുന്ന ഒരു താരമായി മാറി കഴിഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം താരത്തിന് ഒരു മത്സരത്തിൽ പോലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. വരുന്ന ശ്രീലങ്കൻ പര്യടനം തനിക്ക് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ തിരിച്ചുവരുവാനുള്ള ഒരു അവസരമാണ് എന്ന് തുറന്ന് പറഞ്ഞ കുൽദീപ് യാദവ് തന്റെ അഭിപ്രായം വിശദമാക്കി. “എന്റെ ക്രിക്കറ്റ്‌ കരിയറിനെ സംബന്ധിച്ചിടത്തോളം എല്ലാതലത്തിലും തിരിച്ചുവരുവാനുള്ള ഒരു അവസരമാണ് ഈ ലങ്കൻ പരമ്പര. പല കാരണങ്ങൾ അതിനുണ്ട് എങ്കിലും ഞാൻ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുവാനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല ഒപ്പം ഐപിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും വരുന്നുണ്ട്. എനിക്ക് ഈ പരമ്പരയിൽ ബൗളിങ്ങിൽ തിളങ്ങിയാൽ ഉറപ്പായും അവസരങ്ങൾ ഇനിയും ഏറെ ലഭിക്കും “താരം തന്റെ ആത്മവിശ്വാസം പ്രകടമാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

കരിയറിൽ ഏറെ വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് കുൽദീപ് ഇപ്പോൾ കടന്ന് പോകുന്നത്. താരം അവസാനമായി ഇന്ത്യൻ ടീമിനായി കളിച്ചത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ്.”ഞാൻ പരമ്പരയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കും തിരിച്ചുവരും എന്ന് എനിക്ക് അറിയാം.ടീമിനുള്ളിൽ സ്ഥാനം ഉറപ്പിക്കാൻ വാശിയേറിയ ഓരോ മത്സരങ്ങൾ നടക്കുന്നുണ്ട്.വരുന്ന ടി :20 ലോകകപ്പിനെ കുറിച്ച് ഞാൻ ഇപ്പോൾ അധികം ചിന്തിക്കുന്നില്ല.മികച്ച ബൗളിംഗ് പ്രകടനമാണ് ലക്ഷ്യം “കുൽദീപ് ഏറെ പ്രതീക്ഷകൾ പങ്കുവെച്ചു.

Scroll to Top