രോഹിത് ശർമ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. മുംബൈക്കെതിരായ മത്സരത്തിനുശേഷം കുൽദീപ് യാദവ്.

ഐപിഎൽ പതിനഞ്ചാം പതിപ്പിൻ്റെ രണ്ടാം മത്സരത്തിൽ ഡൽഹി ഇന്നലെ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. കുൽദീപ് യാദവ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കഴിഞ്ഞ സീസണിൽ കാൽ മുട്ടിന് ഏറ്റ പരിക്കുമൂലം താരത്തിന് ഐപിഎല്ലിൽ കളിക്കാൻ സാധിച്ചിരുന്നില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ആയിരുന്നു കഴിഞ്ഞ വർഷം താരം. ഇത്തവണ നടന്ന മെഗാ ലേലത്തിലൂടെ താരം ഡൽഹിയിലെത്തി. രണ്ടു കോടി രൂപയ്ക്കായിരുന്നു ഡൽഹി ദീപിനെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ പരിക്കിൽ നിന്നും തിരിച്ചു വന്ന പുതിയ ടീമിന്‍റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് താരം. മൂന്നു വിക്കറ്റുകൾ നേടി താരം മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി. ഇപ്പോഴിതാ തന്‍റെ കഷ്ടപ്പാടിൻ്റെ സമയത്ത് തനിക്ക് പ്രചോദനമായത് മുംബൈ ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റനുമായ രോഹിത് ശർമയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

images 2022 03 28T123959.714

“ആ സമയം എനിക്ക് ഒരുപാട് ബുദ്ധിമുട്ടായിരുന്നു. പരിക്കുമൂലം എനിക്ക് അഞ്ചുമാസം നഷ്ടപ്പെട്ടു. എന്നെ തിരിച്ചു കൊണ്ടു വന്നതിന് എൻസിഎ ട്രെയിനർമാർക്ക് നന്ദി പറയുന്നു. ഞാൻ നന്നായി തന്നെ പരിക്കിൽ നിന്ന് മോചിതനായി. പതുക്കെ ഞാൻ ഓരോ മാച്ചിനും ഒരുങ്ങി, പിന്നെ കളിക്കാൻ തുടങ്ങി. രോഹിത് ശർമ എനിക്ക് ഒരുപാട് പ്രചോദനം നൽകി. ” കുല്‍ദീപ് യാദവ് പറഞ്ഞു

images 2022 03 28T123948.387

എനിക്ക് എന്തെങ്കിലും മാറ്റം വരണമെന്ന് ഉണ്ടെങ്കിൽ ഞാൻ അദ്ദേഹവുമായി സംസാരിക്കും. ഇവിടെ ഡൽഹിയിൽ ഞാൻ റിക്കി പോണ്ടിംഗ്മായാണ് സംസാരിക്കുന്നത്. അദ്ദേഹവും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. നീണ്ട കാലത്തോളം ആയി എനിക്ക് ട്രാക്കിൽ കയറാൻ ബുദ്ധിമുട്ടായിരുന്നു, എന്നാൽ എനിക്കിപ്പോൾ അതിന് സാധിക്കുന്നുണ്ട്.”-കുൽദീപ് കൂട്ടിചേര്‍ത്തു.