“ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്നിങ്സ് കോഹ്ലിയുടേത് “. ഷാഹീൻ അഫ്രീദി തുറന്ന് പറയുന്നു.

jsbub9i8 virat

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് പാകിസ്ഥാൻ താരം ഷാഹിൻ ഷാ അഫ്രീദി. ക്രിക്കറ്റിൽ കൃത്യമായി തന്റെ ഉയരം മുതലാക്കാൻ, കഴിഞ്ഞ സമയങ്ങളിൽ സാധിച്ച ക്രിക്കറ്റർ കൂടിയാണ് അഫ്രീദി. പലപ്പോഴും ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിൽ നിർണായക ഘടകമായി അഫ്രീദി മാറാറുണ്ട്.

ഇപ്പോൾ താൻ ക്രിക്കറ്റ് മൈതാനത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഇന്നിംഗ്സിനെ പറ്റിയാണ് അഫ്രീദി പറയുന്നത്. 2022 ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലി പാകിസ്ഥാനെതിരെ കളിച്ചാണ് താൻ ക്രിക്കറ്റ് മൈതാനത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനം എന്ന് അഫ്രീദി പറയുകയുണ്ടായി. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്.

2022 ക്രിക്കറ്റ് ലോകകപ്പിൽ വളരെയധികം ശ്രദ്ധയാകർഷിച്ച ഒരു ഇന്നിംഗ്സ് തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ തകർന്ന സമയത്ത് ക്രീസിലെത്തിയ കോഹ്ലി പക്വതയാർന്ന പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത് പാക്കിസ്ഥാന്റെ കയ്യിൽ നിന്ന് വിജയം ഇന്ത്യയ്ക്ക് നേടിക്കൊടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു.

ഈ ഇന്നിങ്സിന് ശേഷം വലിയ പ്രശംസകളും കോഹ്ലിയെ തേടിയെത്തി. ഇതേ സംബന്ധിച്ചാണ് ഷാഹിൻ അഫ്രീദി സംസാരിച്ചത്. കോഹ്ലിയെ പോലെ ഒരു താരത്തിന് മാത്രമേ ഇത്തരത്തിൽ മികച്ച ഇന്നിങ്സ് കളിക്കാൻ സാധിക്കൂവെന്നും അഫ്രീദി പറയുകയുണ്ടായി.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“വിരാട് കോഹ്ലിയുടെ 82 റൺസിന്റെ ഇന്നിംഗ്സാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇതിനേക്കാൾ മികച്ച ഇന്നിംഗ്സ് എന്റെ കരിയറിൽ കാണാൻ സാധിച്ചിട്ടില്ല. കോഹ്ലി എല്ലാതരത്തിലും മികച്ചൊരു കളിക്കാരനാണ്. അദ്ദേഹത്തെപ്പോലെ ഒരു കളിക്കാരന് മാത്രമേ ഇത്തരം മികച്ച ഇന്നിങ്‌സുകൾ കളിക്കാൻ സാധിക്കൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ആ മത്സരത്തിൽ ഹാരിസ് റൗഫ് എറിഞ്ഞ ഒരു മികച്ച പന്തിൽ കോഹ്ലി സിക്സർ സ്വന്തമാക്കിയിരുന്നു. അതൊരു അത്ഭുതമായാണ് എനിക്ക് തോന്നിയത്.”- ഷാഹിൻ അഫ്രീദി പറയുന്നു.

2022 ട്വന്റി20 ലോകകപ്പിലെ ഒരു ക്ലാസിക്‌ ഇന്നിങ്സ് തന്നെയായിരുന്നു കോഹ്ലി അന്ന് കളിച്ചത്. 52 പന്തുകൾ നേരിട്ടാണ് കോഹ്ലി മത്സരത്തിൽ 82 റൺസ് സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 158 റൺസ് ആയിരുന്നു സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർമാരായ രാഹുലിന്റെയും രോഹിത് ശർമയുടെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷമാണ് കോഹ്ലി ക്രീസിൽ ഉറച്ചത്. അവസാന ഓവറിൽ ശക്തമായ രീതിയിൽ വമ്പനടികൾ തീർത്ത് കോഹ്ലി ഇന്ത്യയെ അവിശ്വസനീയ വിജയത്തിൽ എത്തിക്കുകയായിരുന്നു. 2022 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്.

Scroll to Top