തോൽവിക്ക് ശേഷം മനസ്സ് തുറന്ന് കോഹ്ലി :കാരണം ഇതാണ്

IMG 20220114 074623 scaled

സൗത്താഫ്രിക്കക്ക്‌ എതിരായ കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഏഴ് വിക്കറ്റ് തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേരിടേണ്ടി വന്നത്. ഈ തോൽവിയോടെ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര എന്നുള്ള ആഗ്രഹവും ഇന്ത്യൻ ടീമിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട്, ഓസ്ട്രേലിയ മണ്ണിൽ ഐതിഹാസിക ടെസ്റ്റ്‌ പരമ്പര ജയിച്ചിട്ടുള്ള വിരാട് കോഹ്ലിക്കും ടീമിനും ഇത്തവണ എല്ലാ മികവിലും സൗത്താഫ്രിക്കൻ മണ്ണിൽ പരമ്പര നേടുവാൻ കഴിയുമെന്നാണ് ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും അടക്കം പ്രവചനം നടത്തിയത്.

എന്നാൽ ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ രണ്ട് തുടർ ജയങ്ങൾ സ്വന്തമാക്കി ടെസ്റ്റ്‌ പരമ്പരയിൽ തിരിച്ചുവന്ന സൗത്താഫ്രിക്ക ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ അടക്കം കുതിപ്പ് നടത്തി.നാലാം ദിനം ജസ്‌പ്രീത് ബുംറ അടക്കമുള്ള ഇന്ത്യൻ പേസർമാർ മനോഹരമായി ബൗൾ ചെയ്തെങ്കിലും യുവ താരം കീഗൻ പിറ്റേഴ്സൻ തന്റെ ക്ലാസ്സ്‌ ബാറ്റിങ് മികവിനാൽ ഇന്ത്യക്ക് മുൻപിൽ വില്ലനായി മാറി.82 റൺസ്‌ അടിച്ച താരമാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

എന്നാൽ തോൽവിക്ക് പിന്നാലെ വളരെ നിരാശമായി കാണാപെട്ട വിരാട് കോഹ്ലി തന്റെ വിഷമവും തുറന്ന് പറഞ്ഞു. ഈ തോൽവി ഒരിക്കലും തന്നെ നല്ലതായി തോന്നുന്നില്ലെന്ന് പറഞ്ഞ വിരാട് കോഹ്ലി ഈ തോൽവിയിലും സൗത്താഫ്രിക്കൻ ടീമിനെ അഭിനന്ദിച്ചു. “ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ മനോഹരമായ ഒരു ടെസ്റ്റ്‌ പരമ്പര പൂർത്തിയായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ ഞങ്ങൾ ജയിച്ചെങ്കിലും പിന്നീട് നടന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളും ജയിച്ച് സൗത്താഫ്രിക്ക ശക്തമായിട്ടാണ് തിരിച്ചു വന്നത്.ചില നിർണായക നിമിഷങ്ങളിൽ ഞങ്ങളുടെ ഏകാഗ്രതയിൽ അൽപ്പം നഷ്ടം സംഭവിച്ചു. അതാണ്‌ ഒരുവേള ഞങ്ങൾക്ക്‌ തിരിച്ചടിയായി മാറിയത് ” കോഹ്ലി വിശദമാക്കി.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

അതേസമയം ബൗളർമാരുടെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തിയ നായകൻ കോഹ്ലി അവർ എല്ലാവിധ എഫോർട്ടും നൽകിയെന്നും കോഹ്ലി പറഞ്ഞു. “ഞങ്ങൾ ഓസ്‌ട്രേലിയയിലും ഒപ്പം ഇംഗ്ലണ്ടിലും വളരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അതൊരിക്കലും ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾക്ക്  ഒരു തരത്തിലുള്ള ജയവും നൽകുന്നില്ല.ഈ പരമ്പരയിൽ ഓപ്പണറായി കെ.എൽ രാഹുൽ തിളങ്ങി.ഈ പരമ്പരയിൽ മായങ്ക് തിളങ്ങിയതും നാം കണ്ടു പിന്നീട് ഋഷഭ് പന്തിന്റെ ഇന്നിംഗ്‌സും നമുക്ക് ലഭിച്ച ചില പോസിറ്റീവുകളാണ്. കൂടാത ഒന്നാമത്തെ ടെസ്റ്റിൽ ജയിച്ചത് മികച്ചതായി മാറി. സെഞ്ചൂറിയനിലെ ഞങ്ങളുടെ വിജയം സവിശേഷമായിരുന്നു”കോഹ്ലി തുറന്ന് പറഞ്ഞു.

Scroll to Top