“സച്ചിന്റെ ടെസ്റ്റ്‌ റെക്കോർഡ് കോഹ്ലി തകർക്കില്ല”, പ്രസ്താവനയുമായി ബ്രാഡ് ഹോഗ്.

ezgif.com webp to jpg converter 1

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയുടെ നിർണായക താരമായി മാറാൻ സാധിച്ചിട്ടുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഇന്ത്യ പ്രതിസന്ധി നിൽക്കുന്ന സമയങ്ങളിൽ ക്രീസിലെത്തി ടീമിനെ മുന്നിലേക്ക് നയിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗിലെ അപാരമായ പ്രകടനങ്ങളാണ് കോഹ്ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

പക്ഷേ കോഹ്ലിയുടെ നിലവിലെ ഫോം ഇന്ത്യൻ ടീമിനെ നിരാശയിലാക്കുന്നതാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 2 ഇന്നിങ്സുകളിൽ നിന്നുമായി കേവലം 21 റൺസാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ഈ പ്രകടനത്തിന് ശേഷം കോഹ്ലിയ്ക്കെതിരെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് കരിയറിലെ റെക്കോർഡുകൾ മറികടക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കില്ല എന്നാണ് ഹോഗ് ഇപ്പോൾ പറയുന്നത്. 200 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ തന്റെ കരിയറിൽ 15,921 റൺസാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ നേടിയത്. ഇത് മറികടക്കാൻ ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ജോ റൂട്ടിന് മാത്രമേ ഇനി സാധിക്കു എന്നാണ് ഹോഗ് കരുതുന്നത്. ഇതുവരെ തന്റെ കരിയറിൽ 146 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള റൂട്ട് 12,402 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്ക് തൊട്ടുപിന്നിലായാണ് റൂട്ട് ഉള്ളത്. സച്ചിനെക്കാൾ 3519 റൺസ് പിന്നിലാണ് റൂട്ട്. അതേസമയം വിരാട് കോഹ്ലി ഇതുവരെ 114 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8871 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

ഇപ്പോൾ വിരാട് കോഹ്ലിയ്ക്ക് തന്റെ ബാറ്റിങ്ങിലെ മൊമെന്റം തുടരാൻ സാധിക്കുന്നില്ല എന്ന് ഹോഗ് പറയുന്നു. അതുകൊണ്ടുതന്നെ റൂട്ടിനാവും ഇനി സച്ചിനെ മറികടക്കാൻ അവസരം എന്നാണ് ഹോഗ് കരുതുന്നത്. “വിരാട് കോഹ്ലിയ്ക്ക് ആ റെക്കോർഡിന് അടുത്തെത്താൻ പറ്റുമെന്ന് പോലും ഞാൻ കരുതുന്നില്ല. കാരണം ഇപ്പോൾ അവന്റെ മൊമെന്റം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ വിരാട് കോഹ്ലിയുടെ ബാറ്റിംഗിൽ വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാവും. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് അടുത്ത 10 ടെസ്റ്റ് മത്സരങ്ങളിലും വളരെ നിർണായകമായ താരങ്ങളിൽ ഒരാളാണ് കോഹ്ലി.”- ഹോഗ് പറയുന്നു.

“അതേസമയം ജോ റൂട്ടിന്റെ കണക്കുകൾ നമുക്ക് പരിശോധിക്കാം. ഇതുവരെ 146 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള റൂട്ട് 12,000ത്തിന് മുകളിൽ റൺസ് സ്വന്തമാക്കിയിട്ടുണ്ട്. സച്ചിൻ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായിരുന്നു 16,000നടുത്ത് റൺസ് നേടിയത്. അതായത് ഇരുവരും തമ്മിൽ 66 ടെസ്റ്റ് മത്സരങ്ങളുടെയും 4000 റൺസിന്റെയും വ്യത്യാസമാണുള്ളത്. അതുകൊണ്ടുതന്നെ സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡിന് അടുത്തെത്താൻ സാധിക്കുന്ന താരം ജോ റൂട്ട് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ പതിയെ അവൻ സച്ചിന്റെ റെക്കോർഡ് മറികടക്കും എന്ന് ഉറപ്പാണ്.”- ഹോഗ് കൂട്ടിച്ചേർത്തു.

Scroll to Top