നായകനല്ല ഇപ്പോൾ ഇക്കാര്യം ഓർക്കണം : കോഹ്ലിക്ക് മുന്നറിയിപ്പ് നൽകി മുൻ താരം

images 2022 01 19T094220.352

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് സ്റ്റാർ താരമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളിൽ നിന്നും ഒഴിഞ്ഞത്.സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പര തോറ്റതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി മൂന്ന് ഫോർമാറ്റിലും നിലവിൽ ടീമിലെ ഒരു ബാറ്റര്‍ മാത്രമാണ്. എന്നാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ അടക്കം സഹായിക്കുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. അതേസമയം കോഹ്ലിക്ക്‌ ഒരു മുഖ്യ മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.ക്യാപ്റ്റന്റെ റോൾ എല്ലാ ഫോർമാറ്റിലും ഒഴിഞ്ഞത് കോഹ്ലിക്ക് കരുത്തായി മാറുമെന്ന് പറഞ്ഞ മുൻ താരം വേറെ ഒരു കാര്യം കോഹ്ലി മറക്കരുതെന്നും ചൂണ്ടികാട്ടി.

” ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ വിരാട് കോഹ്ലിക്ക് ഇനി ശേഷിക്കുന്ന കരിയറിൽ സമ്മർദ്ദം ഇല്ലാതെ കളിക്കാനായി സാധിക്കും. എങ്കിലും മറ്റൊരു വമ്പൻ സമ്മർദ്ദം കോഹ്ലി മനസ്സിലാക്കണം. കൂടാതെ ആ സമ്മർദ്ദം നേരിടാനായി കോഹ്ലി ശ്രദ്ധിക്കണം.ഒരു ബാറ്റ്‌സ്മാൻ എന്നുള്ള നിലയിൽ ടീമിൽ കോഹ്ലിക്ക് വളരെ വ്യത്യസ്തമായ സമ്മർദ്ദം നേരിടേണ്ടി വരുമെന്നത് തീർച്ച. ഈ കാര്യത്തിൽ കോഹ്ലി കൂടുതലായി ശ്രദ്ധ നൽകണം.ക്യാപ്റ്റനായി ഏഴ് വർഷ കാലം ടീമിനെ നയിച്ച കോഹ്ലിക്ക് ഇനി ബാറ്റ്‌സ്മാനെന്നുള്ള സമ്മർദ്ദത്തെ അതിജീവിക്കണം.കോഹ്ലി ഇനി ഈ കാര്യം മനസ്സിലാക്കി ടീമിനെ വളരെ ഏറെ ജയങ്ങളിലേക്ക് നയിക്കണം. അതിന് അദ്ദേഹത്തിന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം ” ഹർഭജൻ അഭിപ്രായം വിശദമാക്കി.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.
images 2022 01 23T085020.846

“ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അയാൾ എത്ര വലിയ താരമാണെണ്‍ങ്കിലും കളിക്കളത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ സമ്മർദ്ദം നേരിടും. സച്ചിനും ഗവാസ്ക്കറും എല്ലാം ഈ സമ്മർദ്ദം നേരിട്ടത് മറികടന്നവരാണ്.വിരാട് കോഹ്ലിക്ക് ഇതിന് കഴിയണം.ഒരുവേള കോഹ്ലി തീരുമാനം സഹതാരങ്ങളെ പോലെ ഞെട്ടിച്ചിട്ടുണ്ടാകും. പക്ഷേ ഭാവി കാര്യങ്ങളിൽ വ്യക്തമായ ധാരണയാണ് കോഹ്ലിക്കുള്ളത് ” മുൻ ഇന്ത്യൻ താരം വാചാലനായി.

Scroll to Top