മോശം ഫോം മാറാൻ സച്ചിനെ വിളിക്കൂ :ഉപദേശം നൽകി ഗവാസ്ക്കർ

IMG 20211229 175721

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് മറ്റൊരു ചരിത്ര നേട്ടം സമ്മാനിച്ചാണ് 2021കൂടി കടന്ന് പോകുന്നത്. സൗത്താഫ്രിക്കക്ക്‌ എതിരെ സെഞ്ചൂറിയനിൽ ഒരു ടെസ്റ്റ്‌ മത്സരം ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീമായി മാറിയ വിരാട് കോഹ്ലിയും സംഘവും ഐതിഹാസിക പരമ്പര നേട്ടമാണ് സ്വപ്നം കാണുന്നത്. എന്നാൽ മിന്നും പ്രകടനങ്ങൾക്കിടയിലും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ വളരെ അധികം നിരാശ സമ്മാനിക്കുന്നത് നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമാണ്.

രണ്ട് വർഷങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി ഇല്ലാതെ പൂർത്തിയാക്കിയ കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിലും മോശം ഫോം തുടരുന്നത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.2021ൽ ഇന്ത്യൻ ടീം സുവർണ്ണ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി മോശം ഷോട്ട് സെലക്ഷൻ അടക്കം മുൻ താരങ്ങൾ വിമർശനവിധേയമാക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ നിർദ്ദേശവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.

2019 നവംബറിൽ ബംഗ്ലാദേശിന് എതിരെ അവസാനമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി അടിച്ചെടുത്ത വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്നതാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ സുനിൽ ഗവാസ്ക്കർ ഇത്തരം പ്രശ്നങ്ങൾ എല്ലാം വേഗം പരിഹരിക്കാനായി ഉടനടി തന്നെ ഇതിഹാസം താരം സച്ചിനെ വിളിക്കണം എന്നും ആവശ്യം ഉന്നയിച്ചു.കോഹ്ലി ഓഫ് സ്റ്റമ്പ് വെളിയിൽ കൂടി പുറത്താകുന്നത് ആവർത്തിക്കുന്നതിൽ നിരാശയും സുനിൽ ഗവാസ്ക്കർ വിശദമാക്കി. “കോഹ്ലി ഇപ്പോൾ ഓഫ് സൈഡ് ട്രാപ്പിൽ പുറത്താക്കുകയാണ്. അദ്ദേഹം വൈഡ് ബോളിൽ അടക്കം വിക്കറ്റ് നഷ്ടമാക്കുന്ന കാഴ്ച നമുക്ക് കാണാനായി കഴിയും.” മുൻ ഓപ്പണർ നിരീക്ഷിച്ചു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“കോഹ്ലി ഇക്കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ ആദ്യത്തെ പിഴവിൽ തന്നെ പുറത്താക്കുകയാണ്. ഭാഗ്യവും ഇപ്പോൾ അദ്ദേഹത്തിന് ഒപ്പം ഇല്ല.വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം എന്ന് നമുക്ക് പറയാൻ സാധിക്കില്ല. അദ്ദേഹത്തിന്‍റെ ബാറ്റിങ് നോക്കിയാൽ നമുക്ക് തെറ്റുകൾ ഒന്നും കാണാനായി കഴിയില്ല. കൂടാതെ ഭാഗ്യം വിരാട് കോഹ്ലിക്ക്‌ ഒപ്പം എത്തിയാൽ അദ്ദേഹം റൺസ്‌ വേഗം അടിച്ചുകൂട്ടും. നമ്മൾ എല്ലാം 2022ൽ അതാണ്‌ പ്രതീക്ഷിക്കുന്നത്. കോഹ്ലി ഉടനടി പ്രശ്നങ്ങൾ പരിഹരിക്കാനായി സാക്ഷാൽ സച്ചിനെ വിളിക്കണം “സുനിൽ ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി.

Scroll to Top