ഏകദിന ക്യാപ്റ്റൻസി കോഹ്ലി ഒഴിഞ്ഞേക്കും :സൂചന നൽകി രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ വരാനിരിക്കുന്നത് മാറ്റങ്ങൾ കാലമാണ്. ലോകകപ്പിലെ തോൽവിക്ക് പിന്നാലെ നാട്ടിൽ മടങ്ങി എത്തിയ ഇന്ത്യൻ ടീമിന് കിവീസിന് എതിരായ ടി :20, ടെസ്റ്റ്‌ പരമ്പരകൾ ഏറെ പ്രധാനമാണ്. തോൽവികളിൽ നിന്നും ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ ആരാധകരും പ്രതീക്ഷിക്കുന്നത്. കൂടാതെ ടി :20 ക്യാപ്റ്റനായി രോഹിത് ശർമ്മ എത്തുന്നതും ഇന്ത്യൻ ടീം ഹെഡ് കോച്ച് റോളിൽ രവി ശാസ്ത്രിക്ക്‌ പകരം രാഹുൽ ദ്രാവിഡ്‌ എത്തുന്നതും ടീമിന് വളരെ സഹായകമാകുകെന്നും എല്ലാവരും കരുതുന്നുണ്ട്.2017മുതൽ ഇന്ത്യൻ ടീം പരിശീലകനായിരുന്ന രവി ശാസ്ത്രി തന്റെ എല്ലാ നേട്ടങ്ങൾക്കും അവസാനം കുറിച്ച് അഭിമാനപൂർവ്വമാണ് പടിയിറങ്ങിയത്. ടി:20 ലോകകപ്പിലെ തോൽവിയിൽ ടീം ഇന്ത്യയുടെ തുടർച്ചയായ മത്സരങ്ങളും കൂടിയാണ് എന്നും പറഞ്ഞ രവി ശാസ്ത്രി മറ്റൊരു നിർണായക സൂചനകൾ ഇപ്പോൾ നൽകുകയാണ്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്നും ലോകത്തെ ബെസ്റ്റ് ടീമാണ് ഇന്ത്യ എന്നും പറഞ്ഞ രവി ശാസ്ത്രി കോഹ്ലിയുടെ ക്യാപ്റ്റൻസി റോൾ ഒഴിയാനുള്ള തീരുമാനങ്ങളെ കുറിച്ചും മനസ്സുതുറന്നു.”ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ ഏറെ സ്വന്തമാക്കി കഴിഞ്ഞു. പക്ഷേ ഭാവിയിൽ കോഹ്ലി ഏകദിന ക്യാപ്റ്റൻസി കൂടി ഒഴിഞ്ഞാൽ അത്ഭുതപെടുവാനായി ഒന്നും ഇല്ല. മൂന്ന് ഫോർമാറ്റിലും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്ലി തന്റെ ഏകദിന ക്യാപ്റ്റൻസി കൂടി ഒഴിയാം. ഇത് ഉടനെ സംഭവിക്കണമെന്നില്ല. എന്നാൽ അത് സംഭവിച്ചേക്കാം “രവി ശാസ്ത്രി അഭിപ്രായം വിശദമാക്കി.

“വിരാട് കോഹ്ലിയുടെ ശരീരഭാഷയിൽ നിന്നും നമുക്ക് ചിലത് എല്ലാം തന്നെ വ്യക്തമാണ്. ബാറ്റിങ്ങിൽ തന്റെ എല്ലാ മികവും പുറത്തെടുക്കുവാൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഏകദിന ക്യാപ്റ്റൻസി റോൾ കോഹ്ലി ഒഴിയും. അത് ഉടനെ തന്നെ സംഭവിച്ചില്ല എങ്കിലും അത് നടക്കും. കൂടാതെ ടെസ്റ്റ്‌ ക്യാപ്റ്റനായി കൂടുതൽ കാലം തുടരുവാൻ കോഹ്ലി വളരെ അധികം ആഗ്രഹിക്കുന്നുണ്ട് “ശാസ്ത്രി പറഞ്ഞു