ബാറ്റിങ്ങിലും നായകന്മാരിലും രാജാവ് കോഹ്ലി തന്നെ :മൊട്ടേറയിൽ ഇന്നലെ പിറന്ന കോഹ്‌ലിയുടെ റെക്കോർഡുകൾ അറിയാം

Virat Kohli

കരിയറിൽ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് മോശം ബാറ്റിംഗ്  പ്രകടനങ്ങളുടെ പേരിൽ ഏറെ
വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യ ടി:20യിൽ  പൂജ്യത്തിന് പുറത്താവുകയും ചെയ്ത താരം    പരമ്പരയിലെ അവസാന മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടി പരമ്പരയുടെ  താരമായി മാറി .വിലപ്പെട്ട മൂന്ന് ഫിഫ്റ്റികൾ ഉൾപ്പെടെ താരം 231 റൺസാണ് നേടിയത് .

ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പരയിൽ ഒട്ടേറെ ബാറ്റിംഗ് റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി .പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 231 റൺസ് അടിച്ചെടുത്ത കോഹ്ലി രണ്ട് ടീമുകള്‍ കളിക്കുന്ന ടി:20  പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമായി മാറി .ഇന്ത്യൻ ഓപ്പണർ  കെ എല്‍ രാഹുലിനെയാണ് കോലി ഈ പട്ടികയിൽ  മറികടന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ രാഹുല്‍ 224 റണ്‍സാണ് നേടിയത്.ഈ റെക്കോർഡാണ് ഇംഗ്ലണ്ട് എതിരായ പരമ്പരയിലെ കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ  പഴങ്കഥയായത് .

മൊട്ടേറയിൽ അഞ്ചാം ടി:20 മത്സരത്തിൽ
ടി20യില്‍ കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ കോലി വെറും 52 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 80 റണ്‍സ് അടിച്ചെടുത്തു.ഇതോടെ ടി20യില്‍ കൂടുതൽ റണ്‍സെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോലി അര്‍ഹനായി. ഇന്ത്യയുടെ നായകനായ ശേഷം 45 ടി:20യിൽ നിന്ന് 1502 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം .1462 റൺസുമായി ആരോൺ ഫിഞ്ചാണ് പട്ടികയിൽ പിന്നിൽ .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ടി:20യിൽ ക്യാപ്റ്റനായ ശേഷം ഏറ്റവും കൂടുതൽ റൺസടിച്ച താരങ്ങൾ :

Virat Kohli — 1502  (45 matches)

Aaron Finch — 1462 ( 44 matches)

Kane Williamson – 1383 (49 matches)

Eoin Morgan — 1321 (58 matches)

Faf du Plessis — 1273 ( 40 matches)

കൂടാതെ ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ പിന്തള്ളിയാണ്  കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനായി കോഹ്ലി മാറിയത് . 12ാം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. അഞ്ചാം ടി20യിലെ ഇന്നിങ്‌സിനു മുമ്പ് വില്ല്യംസണിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. ഓസീസ് നായകന്‍ ഫിഞ്ചും 11 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്.

Scroll to Top