വീണ്ടും റെക്കോർഡ് :ഇത്തവണ സ്വന്തമാക്കിയത് സച്ചിന് പോലും ഇല്ലാത്ത നേട്ടം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി കരിയറിൽ ഒട്ടനവധി റെക്കോർഡുകൾ തന്റെ സ്വന്തം പേരിലേക്ക് കുറിച്ചിട്ടുണ്ട്. ഓരോ അന്താരാഷ്ട്ര മത്സരത്തിലും പുതിയ ചില അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കുന്ന നായകൻ വിരാട് കോഹ്ലിയുടെ പതിവിന് ഇത്തവണയും മാറ്റം ഇല്ല. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസിനെതിരെ ബാറ്റേന്തുവാൻ ഇറങ്ങിയ കോഹ്ലി രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ 44 റൺസ് നേടി പുറത്താവാതെ ക്രീസിലുണ്ട്. ഇന്നലെ ചില അപൂർവ്വ നേട്ടങ്ങൾ കരസ്ഥമാക്കിയ കോഹ്ലി ഇന്ത്യൻ ടീമിലെ മറ്റ് ചില നേടങ്ങളും മറികടന്നു.

ഇന്നലെ തന്റെ കരിയറിലെ അഞ്ചാം ഐസിസി ടൂർണമെന്റ് ഫൈനലാണ് തരം കിവീസിനെതിരെ കളിച്ചത്. ഐസിസി ടൂർണമെന്റിലെ വളരെ നിർണായക മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ഒരിക്കൽ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരു താരമെന്ന വിമർശനം ഇന്ത്യൻ നായകന് എതിരെ ശക്തമായിരിക്കെ ഐസിസി ടൂർണമെന്റുകളിലെ ഫൈനലിൽ 200 റൺസ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു.35,43,77,5 എന്നിങ്ങനെയാണ് വിരാട് കോഹ്ലിയുടെ ഫൈനലിലെ മുൻപത്തെ പ്രകടനം.ഫൈനലുകളിൽ നിന്നായി ആകെ 200 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് കോഹ്ലി.

അതേസമയം വിരാട് തന്റെ കരിയറിലെ അറുപതിയൊന്നാം ടെസ്റ്റിലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇതോടെ ടീം ഇന്ത്യയെ ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനായി കോഹ്ലി മാറി.കൂടാതെ നാലാം നമ്പറിൽ ടെസ്റ്റ് ക്രിക്കറ്റിൽ ആറായിരം റൺസ് അടിച്ചെടുക്കുന്ന താരമായി കോഹ്ലി മാറി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് കോഹ്ലി. നാലാം നമ്പറിലെ ടെസ്റ്റ് റൺസ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ ഇതിഹാസ തരം സച്ചിനാണ്.13492 റൺസ് സച്ചിൻ നാലാം നമ്പറിൽ മാത്രം ഇന്ത്യക്കായി നേടി.