ധോണിയുടെ റെക്കോഡ് പഴങ്കഥയാക്കി വീരാട് കോഹ്ലി.

323438

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍റിനെതിരെ ഇന്ത്യന്‍ ടീമിനെ വീരാട് കോഹ്ലി നയിച്ചതോടെ മഹേന്ദ്ര സിങ്ങ് ധോണിയുടെ റെക്കോഡ് പഴങ്കഥയായി. ഇന്ത്യന്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ നയിച്ച നായകനെന്ന റെക്കോഡാണ് വീരാട് കോഹ്ലി സ്വന്തമാക്കിയത്.

2014 ഡിസംമ്പറിലാണ് മഹേന്ദ്ര സിങ്ങ് ധോണിക്ക് ശേഷം വീരാട് കോഹ്ലി ഇന്ത്യന്‍ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ധോണിയുടെ റെക്കോഡ് തകര്‍ത്തതോടെ ധോണിയുടെ പേരിലുണ്ടായിരുന്ന ഏറ്റവും കൂടുതല്‍ തവണ ടീമിനെ നയിച്ച ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും വീരാട് കോഹ്ലി സ്വന്തമാക്കി.

56 ടെസ്റ്റില്‍ ടീമിനെ നയിച്ച ശ്രീലങ്കയുടെ അര്‍ജുന്‍ രണതുംഗ, പാക്കിസ്ഥാന്‍റെ മിസ്ബാ ഉള്‍ഹഖ് എന്നിവരാണ് കോഹ്ലിക്ക് പുറകിലുള്ളത്. 109 തവണ ടീമിനെ നയിച്ച ദക്ഷിണാഫ്രിക്കയുടെ ഗ്രയിം സ്മിത്താണ് ഏറ്റവും കൂടുതല്‍ കാലം ക്യാപ്റ്റനായത്. 93 ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിച്ച അലന്‍ ബോര്‍ഡറാണ് തൊട്ടു പിന്നില്‍.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍റ് ബോളിംഗ് തിരഞ്ഞെടുത്ത്. ആദ്യ ദിവസം മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഒരു റിസര്‍വ് ദിനം ഐസിസി ഒരുക്കിയട്ടുണ്ട്.

Scroll to Top