ധോണിയും ഞാനും തമ്മിലുള്ളത് അത്തരത്തിലുള്ള ബന്ധം; കോഹ്ലി

മുൻ ഇന്ത്യൻ നായകന്മാരായ ധോണിയും കോഹ്ലിയും തമ്മിൽ മികച്ച ആത്മബന്ധമാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ അക്കാര്യം ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോഹ്ലി. ഒരു ഘട്ടത്തിൽ കരിയറിലെ മോശം കാലഘട്ടത്തിലൂടെയായിരുന്നു കോഹ്ലി കടന്നുപോയത്. ആ സമയത്ത് തന്റെ ഭാര്യയായ അനുഷ്കക്ക് പുറമേ ധോണി ആയിരുന്നു തനിക്ക് പിന്തുണ നൽകിയത് എന്നാണ് മുൻ ഇന്ത്യൻ നായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

നായകൻ ആകുന്നതിന് മുൻപും ശേഷവും ധോണിയുടെ വലംകൈയ്യൻ ആയിരുന്നു താൻ എന്നും കോഹ്ലി വെളിപ്പെടുത്തി.”ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് കരിയറിലെ മറ്റൊരു ഘട്ടമാണ്. ഒരുപാട് കാലമായിട്ടുണ്ട് ഇത്രയും സ്വാതന്ത്ര്യം കരിയറിൽ അനുഭവിച്ചിട്ട്. ഇത്തരം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ എൻ്റെ കുട്ടിക്കാലത്തെ കോച്ചിനും അനുഷ്കയ്ക്കും കുടുംബത്തിനും പുറമേ ആത്മാർത്ഥമായി എന്നോട് ബന്ധപ്പെട്ട ഒരേ ഒരാൾ എം എസ് ധോണി ആയിരുന്നു. ഇങ്ങോട്ട് വിളിക്കുകയാണ് ധോണി ചെയ്തത്. അങ്ങോട്ട് ധോണിയെ ബന്ധപ്പെടാൻ വളരെ അപൂർവമായി സാധിക്കുകയുള്ളൂ.അദ്ദേഹത്തെ വിളിച്ചാൽ 99% ഫോൺ എടുക്കില്ല. അതിന് കാരണം അദ്ദേഹം ഫോൺ നോക്കാറില്ല എന്ന് തന്നെയാണ്.

images 2023 02 26T083954.923

അതുകൊണ്ടാണ് അദ്ദേഹം ഇങ്ങോട്ട് വിളിച്ചത്. എന്നെ ഒന്ന് രണ്ട് പ്രാവശ്യം അദ്ദേഹം വിളിച്ചു. ഒരിക്കൽ അദ്ദേഹം എനിക്ക് അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു. “ശക്തരായി നമ്മൾ ഇരിക്കുമ്പോഴും. അങ്ങനെ ചോദിക്കുമ്പോൾ എല്ലാം നമ്മുടെ സ്ഥിതി എന്താണെന്ന് ആൾക്കാർ ചോദിക്കാൻ മറക്കും.”-എന്നെ സംബന്ധിച്ച് വളരെ കൃത്യമായിരുന്നു ആ മെസ്സേജ്. ഞാൻ തേടിക്കൊണ്ടിരുന്നത് നമുക്ക് മുന്നോട്ടുള്ള വഴി കാണിക്കാൻ പൂർണ ആത്മവിശ്വാസവും മാനസികമായി കരുത്തുമുള്ള ഒരാളെ ആയിരുന്നു. ഇത്രയും കാലം കളിച്ച ഒരാൾക്ക് അങ്ങനെ പോയി സംസാരിക്കാൻ അധികം ആളുകളില്ല. ഈ ഒരു സംഭവം അതുകൊണ്ടാണ് ഞാൻ എടുത്തു പറഞ്ഞത്. ധോണിക്ക് അറിയാമായിരുന്നു എന്താണ് സംഭവിക്കുന്നത് എന്ന്.

images 2023 02 26T084011.191

അദ്ദേഹം ഞാൻ അനുഭവിച്ചത് എല്ലാം നേരിട്ടിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിൽനിന്ന് അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരാളോട് നമുക്ക് അനുകമ്പയോടെയും. തിരിച്ചറിവോടെയും പെരുമാറാകു. 2012 മുതൽ നായിക സ്ഥാനത്തേക്ക് എന്നെ ധോണി വളർത്തിക്കൊണ്ടു വരികയായിരുന്നു. ചിറക് വിരിച്ച് സംരക്ഷിക്കുന്നത് പോലെ ആയിരുന്നു അത്. അദ്ദേഹവുമായി എപ്പോഴും ആശയവിനിമയം നടത്തും. എന്നും അദ്ദേഹത്തിൻറെ വലംകയ്യൻ ആയിരുന്നു ഞാൻ. നായകൻ ആയതിനു ശേഷവും ഇങ്ങനെ തന്നെയായിരുന്നു. എനിക്ക് ഉപദേശങ്ങൾ തരുമായിരുന്നു.”- കോഹ്ലി പറഞ്ഞു.

Previous articleകോഹ്ലി എങ്ങനെ പരാജിതനായ നായകനായി മാറി!! വിരാട് തന്നെ പറയുന്നു!!
Next articleഅന്ന് ഞാൻ കാലിൽ വീണ് അപേക്ഷിച്ചിട്ടും സച്ചിൻ തിരിഞ് നോക്കിയില്ല; സച്ചിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ്