മിന്നൽ വേഗത്തിൽ രാഹുൽ :സൂപ്പർ റൺ ഔട്ടിൽ ക്യാപ്റ്റൻ പുറത്ത്

Untitled design 4 3 1024x538 1

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ആശ്വസിക്കാൻ ഒന്നുമില്ല.പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും തോറ്റ ടീം ഇന്ത്യക്ക് അവസാന ഏകദിനത്തിൽ ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. മൂന്നാം ഏകദിനത്തിലും ടോസ് ഭാഗ്യം നായകനായ രാഹുലിനോപ്പം നിന്നപ്പോൾ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാൻ എത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിനായി സൗത്താഫ്രിക്കൻ ഓപ്പണർ മലാൻ വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ നൽകിയത് മികച്ച തുടക്കം. ശേഷം എത്തിയ ബാവുമ: ഡീകൊക്ക് സഖ്യം സൗത്താഫ്രിക്കൻ ക്യാമ്പിൽ ആവേശം സൃഷ്ടിച്ചെങ്കിലും മനോഹരമായ റൺ ഔട്ടിൽ കൂടി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയെ അടിവേഗം തന്നെ രാഹുൽ പുറത്താക്കുകയായിരുന്നു.

8 റൺസ്‌ അടിച്ച ബാവുമയെ അതിവേഗ ത്രോയിൽ കൂടിയാണ് രാഹുൽ ഡ്രസിങ് റൂമിലേക്ക് മടക്കി അയച്ചത്. ഒരു ഫാസ്റ്റ് സിംഗിൾ ഓടാനായിട്ടുള്ള ബാവുമയുടെ ശ്രമം തടഞ്ഞാണ് മിഡിൽ ഓഫിൽ നിന്ന രാഹുൽ അതിവേഗ മിന്നൽ ത്രോയിൽ കൂടി എതിർ ടീം ക്യാപ്റ്റനെ പുറത്താക്കി മറുപടി നൽകിയത്.അതേസമയം ഒന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയ ബാവുമ മികച്ച ഫോമിലാണുള്ളത്. ടിവി റീപ്ലേകളിൽ ബാവുമ ക്രീസിൽ എത്തും മുൻപ് നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ്സ് തെറിച്ചത് കാണാനായി കഴിഞ്ഞു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

അതേസമയം നാല് നിർണായകമായ മാറ്റങ്ങളുമായി കളിക്കാൻ എത്തിയ ടീം ഇന്ത്യ 5 ബൗളിംഗ് ഓപ്ഷനുമായി മൂന്നാം ഏകദിനത്തിൽ എത്തി. വെങ്കടേഷ് അയ്യറിന് പകരം സൂര്യകുമാർ യാദവ് ടീമിലേക്ക് എത്തിയപ്പോൾ താക്കൂർ, ഭുവി, അശ്വിൻ എന്നിവർക്ക് പകരം ദീപക് ചാഹർ, ജയന്ത് യാദവ്, പ്രസീദ് കൃഷ്ണ എന്നിവർ ടീമിലേക്ക് സ്ഥാനം നെടി.

ഇന്ത്യൻ ടീം : S Dhawan, K L Rahul (c), V Kohli, S Iyer, R Pant (wk), S Yadav, J Yadav, P Krishna, D Chahar, J Bumrah, Y Chahal

Scroll to Top