കോളടിച്ച് രാഹുലും പന്തും :ഉയരുന്നത് വമ്പൻ പ്രതിഫലത്തിലേക്ക്

images 2022 01 21T105707.985

ലോകക്രിക്കറ്റിലെ തന്നെ ശക്തിയാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്.വാണിജ്യ മൂല്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ഒരുവേള ഐസിസിക്കും മുകളിൽ എന്നുള്ള കാര്യം വ്യക്തമാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് നാഷണൽ ടീമിലെ താരങ്ങൾക്കും ആഭ്യന്ത്രര ക്രിക്കറ്റ് താരങ്ങൾക്കും നിലവിൽ പ്രതിഫല തുകയാണ് വാർഷിക കരാർ രൂപത്തിൽ നൽകുന്നത്.വാർഷിക കരാറിലെ സെൻട്രൽ കോൺട്രാക്ടിൽ ഇപ്പോൾ നിർണായകമായ ഒരു സൂചനയാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്.ഇത്‌ പ്രകാരം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത്, സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുൽ എന്നിവർക്ക് വാർഷിക കരാറിൽ ഉയർച്ച നൽകാനാണ് ബിസിസിഐ പദ്ധതി.നിലവിൽ എ+, എ, ബി, സി എന്നിങ്ങനെ കാറ്റഗറികളിലായി താരങ്ങളെ ലിസ്റ്റ് ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് പ്രതിഫലം നൽകുന്നത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം രാഹുൽ, റിഷാബ് പന്ത് എന്നിവർക്ക് വൈകാതെ തന്നെ എ+ കോൺട്രാക്ട് ലഭിച്ചേക്കും. നിലവിൽ എ + കാറ്റഗറിയിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ എന്നിവർ മാത്രമാണുള്ളത്. രാഹുലും റിഷാബ് പന്തും എ കാറ്റഗറിയിലാണ്‌. താരങ്ങളെ വാർഷിക പ്രതിഫലത്തിനായി കരാറിൽ ഉൾപെടുത്തുന്നത് ഹെഡ് കോച്ച്,ബിസിസിഐയുടെ മൂന്ന് പ്രതിനിധികൾ,5 സെലക്ടർമാർ എന്നിവരാണ്.മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനത്താൽ സ്ഥാനം ഉറപ്പിക്കുന്ന റിഷാബ് പന്തും ലോകേഷ് രാഹുലും എ+ കാറ്റഗറിയിലേക്ക് എത്തുമെന്നത് ചില ബിസിസിഐ പ്രതിനിധികളും തന്നെ സൂചിപ്പിക്കുന്നുണ്ട്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

നിലവിലെ എ+കാറ്റഗറിയിലെ താരങ്ങൾ : വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുംറ

എ കാറ്റഗറി :KL Rahul, Mohd. Shami, Ishant Sharma, Rishabh Pant, Hardik Pandya,Ravichandran Ashwin, Ravindra Jadeja, Cheteshwar Pujara, Ajinkya Rahane, Shikhar Dhawan

ബി കാറ്റഗറി :Shardul Thakur, Mayank Agarwal,Wriddhiman Saha, Umesh Yadav, Bhuvneshwar Kumar

സി കാറ്റഗറി : Washington Sundar, Yuzvendra Chahal, Md. Siraj, Kuldeep Yadav, Navdeep Saini, Deepak Chahar, Shubman Gill, Hanuma Vihari, Axar Patel, Shreyas Iyer

Scroll to Top