ഇന്ത്യ vs ഇംഗ്ലണ്ട് ; ഓപ്പണര്‍മാര്‍ ഇവര്‍. ഉറപ്പ് നല്‍കി വീരാട് കോഹ്ലി

20210311 181616

ഇംഗ്ലണ്ടിനെതിരായുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആര് എന്നതിനുള്ള ഉത്തരം വീരാട് കോഹ്ലി നല്‍കി. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ശക്തമായ ടീമിനെ ഒരുക്കാനുള്ള റിഹേഴ്സലാണ് ഈ പരമ്പര. ഈ വര്‍ഷം ഒക്ടോബര്‍ – നവംമ്പര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വച്ചാണ് ടി20 ലോകകപ്പ് നടക്കുക.

ഈയിടെയായി ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മ – കെല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ഓപ്പണിംഗില്‍ ഇറങ്ങുന്നത്. ശിഖാര്‍ ധവാന്‍റെ സ്ലോ ബാറ്റിംഗാണ് ധവാനെ പരിഗണിക്കാത്തതിലെ പ്രധാന കാരണം. ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ധവാന്‍ പരാജയപ്പെട്ടിരുന്നു. അതേ സമയം കെല്‍ രാഹുലാകട്ടെ ഏറ്റവും മികച്ച ടി20 ഓപ്പണര്‍ എന്ന നിലയിലേക്ക് വളര്‍ന്നു.

2019 ജൂലൈക്ക് ശേഷം 18 ഇന്നിംഗ്സില്‍ നിന്നും രാഹുല്‍ 663 റണ്‍സ് നേടിയപ്പോള്‍, 13 ഇന്നിംഗ്സില്‍ നിന്നും 359 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം. റണ്‍സിനേക്കാള്‍ ഉപരി സ്ട്രൈക്ക് റേറ്റ് തമ്മില്‍ വലിയ അന്തരമാണ് ഇവര്‍ തമ്മിലുള്ളത്. 120 സ്ട്രൈക്ക് റേറ്റില്‍ ധവാന്‍ റണ്‍സ് കണ്ടെത്തുമ്പോള്‍, 140 സ്ട്രൈക്ക് റേറ്റിലാണ് രാഹുലിന്‍റെ പ്രകടനം.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആരൊക്കെ ?

അഹമദ്ദാബാദില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആരൊക്കെ എന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി. രോഹിത് ശര്‍മ്മയോടൊപ്പം കെല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യാന്‍ എത്തും എന്നാണ് വീരാട് കോഹ്ലി പറയുന്നത്. ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍ക്ക് പരിക്ക് സംഭവിച്ചാല്‍ മാത്രമാണ് ധവാന് അവസരം ലഭിക്കുകയുള്ളു.

പരമ്പരയിലെ അഞ്ചു മത്സരങ്ങളും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. ടെസ്റ്റ് പരമ്പര 3-1 ന് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.

Scroll to Top