❝താരങ്ങളല്ലാ. ഇവിടെ ടീമാണ് വലുത്❞. രാഹുല്‍ ദ്രാവിഡ് നയിക്കാന്‍ പോകുന്നത് ഇങ്ങനെ

Kl Rahul and Rahul Dravid

താരങ്ങളേക്കാള്‍ ഉപരി ടീമിനെ മുന്നില്‍ നിര്‍ത്തുന്ന ഒരു സംസ്കാരം രാഹുല്‍ ദ്രാവിഡ് കൊണ്ടുവരും എന്ന് ഇന്ത്യന്‍ ടി20 വൈസ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍. ന്യൂസിലന്‍റിനെതിരായ ടി20 മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് കെല്‍ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് പറഞ്ഞത്. ടി20 ലോകകപ്പിനു ശേഷം സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രിക്ക് പകരമായാണ് ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുന്നത്.

രാഹുല്‍ ദ്രാവിഡിന്‍റെ സംസ്ഥാനത്ത് നിന്നു തന്നെയാണ് കെല്‍ രാഹുലിന്‍റെ വരവും. അതിനാല്‍ കുറേ നാളുകളായി ദ്രാവിഡിനെ, ലോകേഷ് രാഹുലിനു അറിയാം. ചെറുപ്പത്തിലേ രാഹുല്‍ ദ്രാവിഡില്‍ നിന്നും കളിയെ പറ്റി മനസ്സിലാകുകയും, നന്നായി ബാറ്റ് ചെയ്യാന്‍ പഠിക്കുകയും ചെയ്തു. കര്‍ണാടകയില്‍ ദ്രാവിഡ് ഞങ്ങള്‍ക്ക് സഹായമായിരുന്നു.

ദ്രാവിഡിന്‍റെ കോച്ചിംഗിനെ പറ്റിയും ലോകേഷ് രാഹുല്‍ വാചാലനായി. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ A ടീമില്‍ ലോകേഷ് രാഹുലും ഭാഗമായിരുന്നു. ” ഒരു മികച്ച ടീം സംസ്കാരം രൂപപ്പെടുത്താനും, ഒരു നല്ല മനുഷ്യനും കളിക്കാരനുമായി വളര്‍ത്താനുള്ള അന്തിരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ആളാണ് ദ്രാവിഡ്. കളിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം എപ്പോഴും ഒരു ടീം മാനായിരുന്നു. ആ ഒരു സംസ്കാരമാണ് അദ്ദേഹം ഈ ടീമില്‍ കൊണ്ടു വരാന്‍ പോകുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനു മുന്‍ഗണന നല്‍കും ” കെല്‍ രാഹുല്‍ പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

3 ടി20 മത്സരങ്ങളും 2 ടെസ്റ്റും അടങ്ങുന്നതാണ് ന്യൂസിലന്‍റിന്‍റെ ഇന്ത്യന്‍ പര്യടനം. 17ാം തീയതി ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

Scroll to Top